വയനാട് ദുരന്തബാധിതർക്ക് വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും

By Web Team  |  First Published Dec 22, 2024, 6:33 PM IST

ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് പദ്ധതി മന്ത്രിസഭായോഗം ചർച്ച ചെയ്തു. അടുത്ത ക്യാബിനറ്റ് വിശദമായി പരിഗണിക്കും.


തിരുവനന്തപുരം : വയനാട് പുനരധിവാസത്തിനായി വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കും. ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് പദ്ധതി മന്ത്രിസഭായോഗം ചർച്ച ചെയ്തു. അടുത്ത ക്യാബിനറ്റ് വിശദമായി പരിഗണിക്കും.

വയനാട് പുനരധിവാസം വേഗത്തിലാക്കാൻ ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കിഫ്ബി തയ്യാറാക്കിയ ആയിരം സ്ക്വയര്‍ ഫീറ്റ് വീടിന്‍റെ പ്ലാനാണ് തത്വത്തിൽ അംഗീകരിച്ചിട്ടുള്ളത്. ടൗൺഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഒരു ഏജൻസിയെ ഏൽപ്പിക്കാനും മേൽനോട്ട സമിതിയെ നിയോഗിക്കാനുമാണ് ധാരണ.

Latest Videos

undefined

ഏജൻസി ആരാണെന്നതിൽ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. വീട് വക്കാൻ സഹായം വാഗ്ദാനം ചെയ്തവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 38 സംഘടനകൾ ഇതിനകം സന്നദ്ധത അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.ഇവരുമായി നേരിട്ട് സംസാരിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറി കരട് പ്ലാൻ പ്രത്യേക മന്ത്രിസഭായോഗത്തിന് മുന്നിൽ അവതരിപ്പിച്ചു. ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ നിയമതടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. 

 

click me!