പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി; ബഫര്‍ സോണും കെ റെയിലും ചര്‍ച്ചയ്ക്ക്

By Web Team  |  First Published Dec 25, 2022, 7:54 PM IST

ബഫർ സോൺ, കെ റെയിൽ അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചർച്ചയായേക്കും. 


തിരുവനന്തപുരം: ബഫർസോൺ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍ വിഷയമടക്കംചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. കെ റെയില്‍ വിഷയവും ചര്‍ച്ചയില്‍ ഉന്നയിക്കും. ഈയാഴ്ച പി ബി യോഗത്തിൽ പങ്കെടുക്കാൻ പിണറായി വിജയന്‍ ദില്ലിയിലെത്തുമ്പോൾ കൂടിക്കാഴ്ച നടത്താനാണ് ശ്രമം. ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് വിവരം.

അതേസമയം, ബഫർ സോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയമാണ്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ എത്തുന്നത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കും മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകണം എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. 

Latest Videos

Also Read: ബഫര്‍ സോണ്‍: സുപ്രിം കോടതിയില്‍ ഇതുവരെ സംഭവിച്ചതെന്തൊക്കെ ?

click me!