'ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടും': മുഖ്യമന്ത്രി

By Web Team  |  First Published Apr 30, 2021, 6:28 PM IST

ഭീതിക്ക് കീഴ്പ്പെടാതെ ആത്മവിശ്വസത്തോടെയും പ്രത്യാശയോടെയും പ്രവര്‍ത്തിക്കേണ്ട സമയമാണിത്. എന്നാല്‍ അറിഞ്ഞും അറിയാതെയും ജനങ്ങളെ അടിസ്ഥാന രഹിതമായ ആശങ്കകളിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ ചിലരെങ്കിലും നടത്തുണ്ട്. 


തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സമയത്തും ജനങ്ങളെ അടിസ്ഥാന രഹിതമായ ആശങ്കകളിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുണ്ടെന്നും. ഇത്തരം  വാസ്തവ വിരുദ്ധവും അതിശയോക്തി കലര്‍ന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഭീതിക്ക് കീഴ്പ്പെടാതെ ആത്മവിശ്വസത്തോടെയും പ്രത്യാശയോടെയും പ്രവര്‍ത്തിക്കേണ്ട സമയമാണിത്. എന്നാല്‍ അറിഞ്ഞും അറിയാതെയും ജനങ്ങളെ അടിസ്ഥാന രഹിതമായ ആശങ്കകളിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ ചിലരെങ്കിലും നടത്തുണ്ട്. പിഴവുകള്‍ ചൂണ്ടി കാണിക്കുന്ന വിമര്‍ശനങ്ങള്‍ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല.

Latest Videos

undefined

എന്നാല്‍ വാസ്തവ വിരുദ്ധവും അതിശയോക്തി കലര്‍ന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതുപോലെയൊരു ഘട്ടത്തില്‍ പൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമാണ്. അത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. 

കൊവിഡ് മാനദണ്ഡം പാലിക്കാത്ത ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം പൊലീസ് അടപ്പിച്ചു. ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും - മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!