ഗവർണറുടെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല, സർക്കാറിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി

By Web Team  |  First Published Dec 17, 2024, 9:23 PM IST

സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് രാജ്ഭവനിലെ ആഘോഷത്തിൽ ചീഫ് സെക്രട്ടറി പങ്കെടുത്തു


തിരുവനന്തപുരം : ഗവർണ്ണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് രാജ്ഭവനിലെ ആഘോഷത്തിൽ ചീഫ് സെക്രട്ടറി പങ്കെടുത്തു. സർക്കാറിൻറെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി. മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നിൽ പങ്കെടുത്തു. ഗവർണ്ണറും സർക്കാറുമായുള്ള ഭിന്നത മൂലം കഴിഞ്ഞവർഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. ആഘോഷത്തിനായി രാജ്ഭവന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരണ വോട്ടെടുപ്പിൽ പങ്കെടുക്കാതെ 20 ബിജെപി അംഗങ്ങൾ, നോട്ടീസ് നൽകും

Latest Videos

click me!