വസ്ത്രങ്ങൾ സൂക്ഷിച്ച ബാഗിനെ വക്രീകരിച്ചാണ് ആരോപണമുന്നയിക്കുന്നതെന്ന് ഫെനി ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടേക്ക് കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ട് വന്നുവെന്ന ആരോപണം പാടെ നിഷേധിച്ച് കെഎസ്‍യു നേതാവ് ഫെന്നി നൈനാൻ. പാതിരാറെയ്ഡ് നടന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. കെഎസ്‍യു നേതാവ് ഫെനി നൈനാൻ ബാഗുമായി എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
വസ്ത്രങ്ങൾ സൂക്ഷിച്ച ബാഗിനെ വക്രീകരിച്ചാണ് ആരോപണമുന്നയിക്കുന്നതെന്ന് ഫെനി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം താമസിച്ചത് കെപിഎം ഹോട്ടലിലാണ്. തെരഞ്ഞെടുപ്പ് ഐഡി കേസിൽ 10 മാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും ഫെനി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ചുമതലയുളള കെഎസ്‍യു ഭാരവാഹിയാണ് താനെന്നും വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫെനി നൈനാൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
undefined