കുവൈത്ത് കെഎംസിസി യോഗത്തില്‍ കയ്യാങ്കളി; സംഘര്‍ഷം പി.എം.എ സലാം പങ്കെടുത്ത യോഗത്തില്‍

By Web Team  |  First Published May 31, 2024, 11:26 PM IST

സംഘടന തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു ലീഗ് നേതാക്കള്‍.


കുവൈത്ത് സിറ്റി: കുവൈത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കെ.എം.സി.സി യോഗത്തില്‍ കയ്യാങ്കളി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. 

സംഘടന തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു പി.എം.എ സലാം, അബ്ദുറഹിമാന്‍ രണ്ടത്താണി, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ മുതിര്‍ന്ന ലീഗ് നേതാക്കള്‍. യോഗം ആരംഭിച്ചതോടെ കുവൈത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷറഫൂദ്ധീന്‍ കണ്ണെത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കെ.എം.സി.സി.പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. 
പി.എം.എ സലാമിന്റെ ഉദ്ഘാടന പ്രസംഗത്തിനിടയിലായിരുന്നു സംഭവം.

Latest Videos

ഇതെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ യോഗത്തില്‍ നിന്നും പുറത്തേക്ക് പോകണമെന്ന് പി.എം.എ സലാം അഭ്യര്‍ത്ഥിച്ചെങ്കിലും ഇരച്ചു കയറിയ വിഭാഗം നിരസിക്കുകയും ഹാളില്‍ തുടരുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പ് നടത്താനാവാതെ യോഗം നിര്‍ത്തി വയ്ക്കുകയായിരുന്നു. 

'സുരഭി മുൻപും നിരവധി തവണ സ്വർണം കടത്തി, നിര്‍ണായക വിവരങ്ങള്‍'
 

click me!