സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി നോക്കണം, ആശമാരുടെ ഓണറേറിയം കൂട്ടണമെന്ന് സിഐടിയു ആവശ്യപ്പെടില്ല: എളമരം കരീം

ആശ വർക്കർമാരുടെ സമരത്തിന് ട്രേഡ് യൂണിയൻ സ്വഭാവം ഇല്ല.ആശാ വർക്കർമാരോട് CITU വിന് അനുഭാവം ആണ്

citu wont ask honorarium hike for asha workers

മധുര: ആശ വർക്കർമാരുടെ സമരത്തിന് ട്രേഡ് യൂണിയൻ സ്വഭാവം ഇല്ലെന്നു എളമരം കരീം വ്യക്തമാക്കി. ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ സിഐടിയു ആവശ്യപ്പെടില്ല. സർക്കാരിന്‍റെ  സാമ്പത്തിക സ്ഥിതി വെച്ച് അങ്ങനെ പറയാൻ കഴിയില്ല.ആശാ വർക്കർമാരോട് അനുഭാവം ആണ് സിഐടിയുവിനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും.

 

Latest Videos

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോർജ്ജ് ആശമാരുമായി വീണ്ടും ചർച്ച നടത്തുന്നത്. ഇന്ന് മൂന്ന് മണിക്ക് മന്ത്രിയുടെ
ചേംബറിൽ വച്ചാണ് ചർച്ച. സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

ഹോണറേറിയം കൂട്ടുന്നതും, വിരമിക്കൽ ആനുകൂല്യം  പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല  തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ്  സമരസമിതിയുടെ നിലപാട്.നേരത്തെ രണ്ട് വട്ടം സമരക്കാരുമായി മന്ത്രി  നടത്തിയ ചർച്ച പരാജയമായിരുന്നു. നിരാഹാര സമരം ഇന്ന് 15-ആം ദിവസമാണ്.

tags
vuukle one pixel image
click me!