ചോദ്യപേപ്പര്‍ ചോര്‍ച്ച: എംഎസ് സൊല്യൂഷൻസ് സിഇഒയുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വിവരങ്ങൾ തേടി ക്രൈം ബ്രാഞ്ച്

By Web Team  |  First Published Dec 25, 2024, 4:59 PM IST

ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റാരോപിതരായ എംഎസ് സൊല്യൂഷൻസിൻ്റെ സിഇഒയുടെ അക്കൗണ്ട് വിവരങ്ങൾ തേടി ക്രൈം ബ്രാഞ്ച് മെറ്റയ്ക്ക് കത്തയച്ചു


തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കുറ്റാരോപിതരായ എം എസ് സൊല്യൂഷന്‍സിൻ്റെ സിഇഒക്കെതിരെ വിശദമായ അന്വേഷണവുമായി ക്രൈം ബ്രാഞ്ച്. ഷുഹൈബിന്‍റെ സോഷ്യല്‍ മീഡിയാ  അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച് മെറ്റാ കമ്പനിക്ക് ഇ മെയിലയച്ചു. വാട്സ്ആപ്പ്, ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവിലെ അക്കൗണ്ടുളുടെ വിവരങ്ങളാ് തേടിയത്. സോഷ്യ മീഡിയാ അക്കൗണ്ടിനായി ഉപയോഗിച്ച  ഇലക്ട്രോണിക് ഉപകരണത്തിൻ്റെ ഐ പി അഡ്രസ് അറിയിക്കാൻ ഇമെയിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഷുഹൈബിന് വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പർ കിട്ടിയെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് നീക്കം. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തൻ്റെ ഫോണില്‍ നിന്നും വാട്‌സ്ആപ്പ് അക്കൗണ്ടുള്‍പ്പെടെ ഷുഹൈബ് നീക്കം ചെയ്തിരുന്നു.

Latest Videos

click me!