ക്രിസ്ത്യൻ-നായര്‍ വിഭാഗങ്ങൾ പതിവ് തെറ്റിക്കുമോ? കാണാം സര്‍വെ ഫലം

By Web Team  |  First Published Jul 4, 2020, 8:02 PM IST

നായര്‍ വോട്ടുകളിൽ അധികവും യുഡിഎഫിന് അനുകൂലമായിരിക്കും എന്നാണ് സര്‍വെ പറയുന്നത്. 


തിരുവനന്തപുരം: ജാതി മത ശക്തികളും അവരെടുക്കുന്ന നിലപാടുകളും  വിധിയിൽ നിര്‍ണ്ണായകമാകുന്ന പതിവ് വരുന്ന തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്ന സൂചന നൽകുന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ ഫലം . ക്രൈസ്തവ നായര്‍ വിഭാഗങ്ങളുടെ വോട്ട് ഷെയര്‍ മുന്നണികളുടെ ജയപരാജയങ്ങളിൽ വലിയ പങ്ക് വഹിക്കുമെന്ന സൂചനയും സര്‍വെ നൽകുന്നുണ്ട്. 

ക്രിസ്ത്യൻ^കാത്തലിക് വിഭാഗത്തിന്‍റെ വോട്ടകണക്കിൽ എൽഡിഎഫ് 24 യുഡിഎഫ് 61, എൻഡിഎ  3 മറ്റുള്ളവര്‍ 12 എന്നിങ്ങനെയായിരിക്കും വോട്ട് വിഹിതമെന്നാണ് സര്‍വെ പറയുന്നത്. ക്രിസ്ത്യൻ^സിറിയൻ വിഭാഗത്തിലേക്ക് വന്നാൽ ഇടത് മുന്നണി 29 . യുഡിഎഫ് 48 ,എൻഡിഎ 14 മറ്റുള്ളവര്‍ 9 എന്നിങ്ങനെയാണ് സര്‍വെ ഫലം. 

Latest Videos

നായര്‍ വോട്ടുകളിൽ അധികവും യുഡിഎഫിന് അനുകൂലമായിരിക്കും എന്നാണ് സര്‍വെ പറയുന്നത്. 24 ശതമാനം നായര്‍ വോട്ടുകൾ ഇടത് മുന്നണിക്ക് പ്രവചിക്കുന്ന സര്‍വെ യുഡിഎഫിന് വകയിരുത്തുന്നത് 42 ശതമാനം വോട്ടാണ്. എൻഡിഎ 27 ശതമാനം നായര്‍ വോട്ട് നേടുമെന്നും മറ്റുള്ളവര്‍ക്ക് 7 ശതമാനം വോട്ട് കിട്ടുമെന്നും സര്‍വെ പറയുന്നു. 

click me!