നാവിൽ കൊതിയൂറുന്ന പഴയിടത്തിന്‍റെ പായസം, ടേസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുമെത്തി; ഭക്ഷണപന്തലിൽ വൻ തിരക്ക്

By Sangeetha KS  |  First Published Jan 6, 2025, 3:55 PM IST

കുട്ടികളെയും ഭക്ഷണം കഴിക്കുന്നവരെയും സന്ദർശിച്ച് ഒരു ​ഗ്ലാസ് പായസവും കുടിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.


തിരുവനന്തപുരം : 63-മത് കേരള സ്കൂൾ കാലോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയ പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണശാല മുഖ്യമന്ത്രി പിണറായി വിജയൻ  സന്ദർശിച്ചു. കുട്ടികളെയും ഭക്ഷണം കഴിക്കുന്നവരെയും സന്ദർശിച്ച് ഒരു ​ഗ്ലാസ് പായസവും കുടിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. കലോത്സവത്തിന് ഭക്ഷണമൊരുക്കുന്ന പഴയിടം നമ്പൂതിരിയെയും പിണറായി വിജയൻ സന്ദർശിച്ചു. 

പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ,  മേയർ ആര്യ രാജേന്ദ്രൻ, എം. എൽ. എമാരായ വി ജോയ്, കടകംപള്ളി സുരേന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Latest Videos

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പുത്തരിക്കണ്ടത്തെ ഭക്ഷണപന്തലിൽ കഴിഞ്ഞ 2 ദിവസം കൊണ്ട് 47,000ത്തോളം പേരാണ് അഞ്ചുനേരം കൊണ്ടു ഭക്ഷണം കഴിച്ചതെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. മിനിഞ്ഞാന്ന് രാത്രി ഒരുമണിവരെ ഭക്ഷണം നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മൂന്നാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് മൂന്നാം ദിനത്തിൽ വേദികളിൽ അരങ്ങേറുന്നത്. പ്രവൃത്തി ദിനമായിട്ടും കാണികളടക്കം മികച്ച പങ്കാളിത്തമുണ്ട് എല്ലായിടത്തും. പോയിൻ്റ് നിലയിൽ കണ്ണൂരും കോഴിക്കോടും തൃശൂരും തമ്മിലാണ് കടുത്ത മത്സരം.

നടുക്കം, വേദന, കണ്ണീർ... ഒടുവിൽ അതീജീവനം; ശ്രിയയുടെ ചുവടിൽ ഹൃദയം തേങ്ങി ആസ്വാദകർ, ചുരൽ മലയുടെ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!