ഫൈബർ ഫ്ലോറിംഗ് മുതൽ കളിപ്പാട്ടങ്ങൾ വരെ; സ്മാർട്ട് അങ്കണവാടി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും

ജനാർദപുരം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. 

Chief Minister Pinarayi Vijayan will inaugurate the state-level Smart Anganwadi tomorrow

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നിർമാണം പൂർത്തീകരിച്ച 30 സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദപുരം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. 

സി.കെ ഹരീന്ദ്രൻ എം.എൽ.എ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ ശശി തരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ജില്ലാ കളക്ടർ അനുകുമാരി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ നന്ദി അറിയിക്കും. വിശാലമായ ശിശു സൗഹൃദ ക്ലാസ്റും, ശുചിമുറികൾ, ആകർഷകമായ പെയിന്റിങ്ങുകൾ, സുരക്ഷിത ഫൈബർ ഫ്ലോറിംഗ്, കളിപ്പാട്ടങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സ്മാർട്ട് അങ്കണവാടികളുടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.

Latest Videos

READ MORE: പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച തടയണം; സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ റിപ്പോർട്ട്‌

click me!