ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ കെ.എം, ഐഷ എ.എസ് എന്നിവരുടെ മാതാപിതാക്കള്‍ക്കാണ് ധനസഹായം ലഭിക്കുക.
തിരുവനന്തപുരം : പാലക്കാട് പനയംപാടത്ത് ചരക്ക് ലോറി മറിഞ്ഞ് മരണമടഞ്ഞ നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചത്. പാലക്കാട് - കോഴിക്കോട് ദേശീയ പാതയില്‍ പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ കെ.എം, ഐഷ എ.എസ് എന്നിവരുടെ മാതാപിതാക്കള്‍ക്കാണ് ധനസഹായം ലഭിക്കുക.
തൃശ്ശൂര്‍ നാട്ടിക ദേശീയ പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ തടിലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ വീതം അനുവദിച്ചു. കാളിയപ്പന്‍, നാഗമ്മ, ബംഗാരി എന്ന രാജേശ്വരി, വിശ്വ, ജീവന്‍ എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം ലഭിക്കുക.
നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും : മുഖ്യമന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം