സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

By Web Team  |  First Published Jul 29, 2024, 7:54 AM IST

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, മറ്റു ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. 


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, മറ്റു ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്. 

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. സാഹചര്യം പ്രതികൂലമായതിനാൽ കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നതിനും വിലക്കേർപ്പെടുത്തി. അടുത്ത അഞ്ചു ദിവസം മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് രാവിലെ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് റഡാർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശിയിരുന്നു. ഇന്നും മണിക്കൂറിൽ നാല്പത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. അതേസമയം, വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും കെഎസ്ഇബിക്കുണ്ടായത് കോടികളുടെ നഷ്ടമാണ്. പലയിടത്തും വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല.

Latest Videos

undefined

കോച്ചിംഗ് സെൻ്ററിലെ ദുരന്തം; ലൈബ്രറിയും ക്ലാസ്റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായി, പ്രതിഷേധവുമായി വിദ്യാർഥികൾ

https://www.youtube.com/watch?v=Ko18SgceYX8

click me!