മൂന്ന് മണിക്കൂറോളം രോഗിയുമായി ആശുപത്രികള്‍ തോറും കയറിയിറങ്ങിയിട്ടും പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വന്നതിന് പിന്നാലെയാണ് മകള്‍ പിആര്‍ഒയെ മര്‍ദ്ദിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രികള്‍ അടക്കം ചികിത്സ നിഷേധിച്ചെന്ന് രൂക്ഷമായി പ്രതികരിച്ച ശേഷമായിരുന്നു പിആര്‍ഒയെ റിനി മര്‍ദ്ദിച്ചത്.
കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പി ആര്‍ ഒയ്ക്ക് മകളുടെ മര്‍ദ്ദനം. മൂന്ന് മണിക്കൂറോളം രോഗിയുമായി ആശുപത്രികള്‍ തോറും കയറിയിറങ്ങിയിട്ടും പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വന്നതിന് പിന്നാലെയാണ് മകള്‍ പിആര്‍ഒയെ മര്‍ദ്ദിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രികള്‍ അടക്കം ചികിത്സ നിഷേധിച്ചെന്ന് രൂക്ഷമായി പ്രതികരിച്ച ശേഷമായിരുന്നു പിആര്‍ഒയെ റിനി മര്‍ദ്ദിച്ചത്. പി ആര്‍ ഒയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ചികിത്സാ പിഴവുണ്ടായെന്ന പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഗുരുതരമായ ശ്വാസതടസത്തെയും പനിയെയും തുടർന്നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചക്ക് രണ്ട് പത്തിനാണ് ജേക്കബ് തോമസിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ വെന്റിലേറ്റർ ഒഴിവില്ലെന്ന് പിആർഒ അറിയിച്ചെന്നായിരുന്നു മകള്‍ പ്രതികരിച്ചത്.
സ്വകാര്യ ആശുപത്രികളായ കാരിത്താസിലും മാതായിലും എത്തിയിട്ടും ഒരു ഡോക്ടർ പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് മകൾ റിനി ആരോപിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗി ആബുലൻസിലുള്ള കാര്യം മെഡിക്കൽ കോളേജിലെ പി ആർ ഒ ഡോക്ടർമാരെ അറിയിക്കാത്തത് വീഴ്ചയാണെന്ന് ആശുപത്രി സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡോക്ടർമാർ പുറത്തിറങ്ങി പരിശോധിക്കാത്തത് അവർക്ക് കൃത്യമായി വിവരം കിട്ട ത്തതിനാലാണെന്നായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം.
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: പിഴവ് പറ്റിയിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്
സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്കും ചികിത്സാ പിഴവിനും കേസെടുത്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കാരിത്താസ് ആശുപത്രി അടിച്ച് തകർത്തിരുന്നു. അതേസമയം ന്യുമോണിയ ഗുരുതരമായി ഹ്യദയസ്തംഭനമുണ്ടായതാണ് രോഗിയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് വിശദമാക്കുന്നുണ്ട്.