കളമശേരി വ്യാജ ജനന സ‍ർട്ടിഫിക്കറ്റ്: അനിൽ കുമാറിന്റെയും അനൂപിന്റെയും കൂടിക്കാഴ്ച; നിർണായക സിസിടിവി ദൃശ്യങ്ങൾ

By Web Team  |  First Published Feb 8, 2023, 11:21 AM IST

വ്യാജ ജനനസർട്ടിഫിക്കറ്റുണ്ടാക്കാൻ ഇക്കഴിഞ്ഞ ജനുവരി 31 നാണ് അനൂപ് ആശുപത്രിയിലെത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 


കൊച്ചി : വിവാദമായ കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സ‍ർട്ടിഫിക്കറ്റ് കേസിൽ നിർണായക സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. പ്രതി അനിൽകുമാറും കുട്ടിയെ കൈവശം വെച്ച തൃപ്പുണ്ണിത്തുറയിലെ അനൂപും തമ്മിൽ കാണുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. കളമശേരി മെഡിക്കൽ കോളജിൽവെച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വ്യാജ ജനനസർട്ടിഫിക്കറ്റുണ്ടാക്കാൻ ഇക്കഴിഞ്ഞ ജനുവരി 31 നാണ് അനൂപ് ആശുപത്രിയിലെത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 

അന്വേഷണ സംഘം കുഞ്ഞിനെ കൈവശം വച്ച തൃപ്പുണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി എടുത്തേക്കും.വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതിചേർക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കളമശേരി മെഡിക്കൽ കൊളെജിൽ നിന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിറ്റിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവും മുഖ്യപ്രതിയുമായ അനിൽകുമാറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Latest Videos

 

 

 

 

 

click me!