പെൺകുട്ടിയെ കണ്ടത് തിരുവനന്തപുരം പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ; ദുരൂഹമരണം സിബിഐ അന്വേഷിക്കും

By Web Team  |  First Published Feb 20, 2024, 8:20 PM IST

എട്ട് മാസമായി പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാനാകാത്തതോടെയാണ് കേസ് സി ബി ഐയെ ഏൽപ്പിക്കാൻ കോടതി ഉത്തരവിട്ടത്


തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കാൻ ഉത്തരവ്. എട്ട് മാസമായി പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാനാകാത്തതോടെയാണ് കേസ് സി ബി ഐയെ ഏൽപ്പിക്കാൻ കോടതി ഉത്തരവിട്ടത്. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണമെന്നും സി ബി ഐക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ നിർദേശം നൽകി. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിൽ തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെയാണ് കേസ് വേഗത്തിൽ തന്നെ സി ബി ഐക്ക് നൽകിയാൻ കോടതി ഉത്തരവിട്ടത്. കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതി നടപടി.

മോദിയുടെ 'അവിൽ' പരിഹാസം! ആദ്യം വീഡിയോ പുറത്തുവരും, ശേഷം പൊതുതാൽപര്യ ഹർജി, സുപ്രീം കോടതിയും അഴിമതിയെന്ന് പറയും

Latest Videos

2023 മാർച്ച് 29 നാണ് പെണ്‍കുട്ടിയെ പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് ദിവസം മരണത്തോട് മല്ലടിച്ച പെൺകുട്ടി ഏപ്രിൽ 1 ന് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. പൊലീസ് കോർട്ടേഴ്സിൽ രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന പെൺകുട്ടിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽപെണ്‍കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു.

മ്യുസിയം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പൊലീസ് എട്ട് മാസത്തോളം അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കുട്ടിയുടെ അമ്മ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ദുരൂഹ മരണം എന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് സി ബി ഐക്ക് വിട്ടതോടെ നീതി വേഗത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ അമ്മ. സി ബി ഐ അന്വേഷണം എത്രയും വേഗം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും അവർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!