മത്സ്യകയറ്റുമതിയിൽ ക്രമക്കേടെന്ന് പരാതി: ലക്ഷദ്വീപ് എംപി ഫൈസലിനെതിരെ സിബിഐ കേസെടുത്തു

By Web Team  |  First Published Jul 12, 2022, 8:44 PM IST

മുഹമ്മദ് ഫൈസൽ എംപി കൂട്ട് പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ എഫ്ഐആറിൽ പറയുന്നത്.


കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി  ചെയ്തതിൽ അടക്കം അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, ദില്ലി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സിബിഐ പരിശോധന നടത്തുകയാണ്. 

മുഹമ്മദ് ഫൈസൽ എംപി കൂട്ട് പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ എഫ്ഐആറിൽ പറയുന്നത്.  മത്സ്യത്തിന് കൂടിയ വില നൽകാമെന്ന് വാഗ്ദാനം നൽകി സംഭരിച്ച് ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന് വഴി കയറ്റുമതി നടത്തി, പണം നൽകാതെ പാവപ്പെട്ട മത്സ്യ തൊഴിലാളികൾക്കും, സഹകരണ സ്ഥാപനത്തിനും  9 കോടിയുടെ നഷ്ടം വരുത്തി എന്നിവയാണ് എഫ്ഐആറിലെ സിബിഐയുടെ കണ്ടെത്തൽ.

Latest Videos

ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസൽ ആണ് കേസിൽ ഒന്നാം പ്രതി,ഫൈസലിൻ്റെ  ബന്ധുവായ ആന്ത്രോത് ദ്വീപ് സ്വദേശി അബ്ദുൾ റസാഖ്, ലക്ഷദ്വീപ് കോപറേറ്റിംവ് മാർക്കറ്റിംഗ് ഫെഡറേഷന് എംഡി അൻവർ, ലക്ഷദ്വീപിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥർ എന്നിവരടക്കം ആറ് പേരെയാണ് എഫ്ഐആറിൽ പ്രതി ചേര്‍ത്തിരിക്കുന്നത്.

കവരത്തി: ലക്ഷദ്വീപിലെ (lakshadweep) സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം  തുടരും. ഇതു സംബന്ധിച്ച് ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ലക്ഷദീപ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ നടപടി. മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാം എന്ന ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപകര്‍ക്ക് നൽകിയ ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി വന്ന പ്രഫുൽ ഘോടാ പാട്ടീൽ നടപ്പാക്കിയ   ഭരണപരിഷ്‌കാരത്തിൻ്റെ ഭാഗമായിട്ടാണ് ദ്വീപിലെ സ്കൂളുകളിൽ  മാംസാഹാരം നേരത്തെ ഒഴിവാക്കിയത്. 

ലക്ഷദ്വീപിലെ വിദ്യാലയങ്ങളില്‍ മുന്‍കാലങ്ങളിലേതുപോലെ മാംസം, മത്സ്യം, മുട്ട  എന്നിവ ഉപയോഗിക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ രാകേശ് ദഹിയയുടെ ഉത്തരവ്.  2022 മേയ് 2ലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രഫുൽ ഘോട പട്ടേൽ ലക്ഷ ദ്വീപ് അഡ്മിനില്ട്രേറ്ററായശേഷം നടത്തിയ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് ദ്ലീപിലെ  സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാംഹാരം ഒഴിവാക്കിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. 

click me!