രാഷ്ട്രീയ ഇസ്ലാം വലിയ പ്രശ്നമെന്ന പി ജയരാജൻ്റെ പ്രസ്താവന; പ്രതീക്ഷ നൽകുന്നതെന്ന് കത്തോലിക്കാ സഭാ മുഖപത്രം

By Web Team  |  First Published Sep 18, 2024, 12:26 PM IST

ഇസ്ലാമിക തീവ്രവാദത്തിന് മതേതര പാർട്ടികൾ വളംവെച്ചെന്ന വിമർശനം നിലനിൽക്കെ ജയരാജന്റെ തുറന്നുപറച്ചിൽ പ്രസക്തമാണെന്ന് മുഖപ്രസംഗം


കൊച്ചി: പൊളിറ്റിക്കൽ ഇസ്ലാം വലിയ പ്രശ്നമാകുന്നുവെന്ന പി ജയരാജന്റെ പരാമർശം സ്വാഗതം ചെയ്ത് കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖംമൂടി മാറ്റാൻ ജയരാജനെപ്പോലെ ആരെങ്കിലും വരുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. പി ജയരാജൻ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാൻ ഇടയില്ലെന്ന വിമർശനവും ഇതോടൊപ്പമുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന് മതേതര പാർട്ടികൾ വളംവെച്ചെന്ന വിമർശനം നിലനിൽക്കെ ജയരാജന്റെ തുറന്നുപറച്ചിൽ പ്രസക്തമാണെന്നും സഭാ നിലപാടുകൾ സ്ഥിരീകരിക്കുന്നതാണ് ജയരാജന്റെ പ്രസ്താവനയെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.

ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം ആ​ഗോ​ള​ത​ല​ത്തി​ൽ വ​രു​ത്തി​യ വി​നാ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു നി​ല​പാ​ടു​ക​ൾ ന​വീ​ക​രി​ക്കാ​തി​രു​ന്ന കോ​ൺ​ഗ്ര​സും ഇ​ട​തു പാ​ർ​ട്ടി​ക​ളും ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ വ​ല​തു​പ​ക്ഷ ചി​ന്ത​ക​ൾ​ക്കും രാ​ഷ്‌​ട്രീ​യ​ത്തി​നും വ​ർ​ഗീ​യ​ത​യ്ക്കും ചെ​യ്തു​കൊ​ടു​ത്ത സ​ഹാ​യം ചെ​റു​ത​ല്ലെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇ​ത​ര മ​ത​വ​ർ​ഗീ​യ​ത​ വ​ള​രാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കിയത് ഇസ്ലാമിക തീവ്രവാദമാണ്. നി​ല​പാ​ടി​ൽ ജയരാജൻ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നോ ഒ​രു മ​തേ​ത​ര സ​മൂ​ഹ​ത്തി​നു​മേ​ൽ ഇ​ഴ​ഞ്ഞു​ക​യ​റി​യ രാ​ഷ്‌​ട്രീ​യ ഇ​സ്‌​ലാ​മി​നെ സി​പി​എ​മ്മും മ​റ്റു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ത​ള്ളി​പ്പ​റ​യു​മെ​ന്നോ ഉ​റ​പ്പി​ല്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

Latest Videos

കാ​ശ്മീരിൽ പ്രശ്ന പരിഹാരം സാധ്യമാക്കേണ്ടത് പ്ര​ത്യേ​ക അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും കൊ​ടു​ത്ത​ല്ലെന്ന ബി​ജെ​പി​യു​ടെ നി​ല​പാ​ടി​നു സ്വീ​കാ​ര്യ​ത വ​ർ​ധി​ച്ചുവെന്നും പ​തി​റ്റാ​ണ്ടു​ക​ൾ ഭ​രി​ച്ചി​ട്ടും തീ​വ്ര​വാ​ദ​ത്തെ ത​രി​മ്പും പ്ര​തി​രോ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നു സാധിച്ചില്ലെന്നും വിമർശനമുണ്ട്. കേ​ര​ളം മാ​റി​മാ​റി ഭ​രി​ച്ച​വ​ർ​ക്കു പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ പൊ​ലി​യു​ന്ന മ​നു​ഷ്യ​രെ​ക്കു​റി​ച്ചു പ​റ​യ​ണ​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പ​ക്ഷേ, ലോ​ക​മെ​ങ്ങും ഇ​സ്‌​ലാ​മി​ക ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ൾ കൊ​ന്നൊ​ടു​ക്കു​ന്ന ക്രൈ​സ്ത​വ​രെ​ക്കു​റി​ച്ച് എഴുതുന്നില്ലെന്നും മുഖപ്രസംഗം വിമർശിക്കുന്നു. 

click me!