സീരിയൽ നടിയുടെ പരാതിയിൽ പ്രമുഖ സിനിമ സീരിയൽ നടൻമാർക്കെതിരെ ലൈം​ഗികാതിക്രമത്തിന് കേസ്

By Web Team  |  First Published Dec 26, 2024, 7:54 PM IST

കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സീരിയൽ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചെന്നാണ് പരാതി. 


കൊച്ചി: സീരിയൽ നടിയുടെ പരാതിയിൽ സിനിമ സീരിയൽ നടൻമാർക്കെതിരെ ലൈം​ഗികാതിക്രമത്തിന് കേസ്. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സീരിയൽ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചെന്നാണ് പരാതി. ജനപ്രിയ സീരിയലിലെ രണ്ട് നടൻമാർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അതേ സീരിയലിൽ തന്നെ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നടി മൊഴി കൊടുത്തിരുന്നു. 

ഇവരുടെ നിർദേശ പ്രകാരമാണ് ഇൻഫോ പാർക്ക് പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഇത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നടിയുടെ കേസിൽ  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  സീരിയൽ ഷൂട്ടിം​ഗിനിടെ ഇവർ മോശമായി പെരുമാറിയെന്നും ലൈം​ഗികാതിക്രമത്തിന് താൻ ഇരയായി എന്നുമാണ് നടിയുടെ പരാതി. നടി സീരിയലിൽ നിന്നും പിൻമാറി. കേസില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. 

Latest Videos

click me!