പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച സി.ഐക്കെതിരെ കേസെടുത്തു

By Pranav Ayanikkal  |  First Published Dec 15, 2022, 11:18 PM IST

. റിസോർട്ട് ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിൽ ഇൻസ്പക്ടർ ജയസനിൽ ഇപ്പോള്‍ സസ്പെൻഷനിലാണ്


തിരുവനന്തപുരം: വർക്കല അയിരൂ‍ർ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ജയസനിലിനെതിരെ പ്രകൃതി വിരുദ്ധപീഡനത്തിന് കേസെടുത്തു. വ‍ർക്കല സ്വദേശിയും പോക്സോ കേസിലെ പ്രതിയുമായ യുവാവിന്റെ പരാതിയിലാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നേരത്തെ അയിരൂര്‍ മൂന്‍ സിഐ ജയസനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തി ലൈംഗീകമായി പീ‍ഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്യുന്നുവെന്നാണ് പരാതി. 

Latest Videos

പീഡനത്തിന് ഇരയായ പ്രതി അഭിഭാഷകൻ മുഖേനെയാണ് റൂറൽ എസ്പിക്ക് പരാതി നല്‍കിയത്. ഈ പരാതിയില്‍ ആണ് സിഐയ്ക്കെതിരെ കേസെടുത്തത്. റിസോർട്ട് ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിൽ ഇൻസ്പക്ടർ ജയസനിൽ ഇപ്പോള്‍ സസ്പെൻഷനിലാണ്. ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുന്നതിനിടെയാണ് പോക്സോ കേസും ചുമത്തിയിരിക്കുന്നത്. 

click me!