രമണൻ മുതൽ തൊരപ്പൻ കൊച്ചുണ്ണി വരെ വരയാകുന്നു; കാണികൾക്ക് സ്വന്തം കാരിക്കേച്ചറും കയ്യിൽ കിട്ടും

കൊച്ചിയിൽ ആദ്യഷോ കാണാനെത്തുന്നവർക്ക് ഒരു സർപ്രൈസ്സും അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നു. കാണികൾക്ക് അവരുടെ കാരിക്കേച്ചറും തത്സമയം സൗജന്യമായി സ്വന്തമാക്കാം

caricature festival harisree asokan in kochi

കൊച്ചി: രമണൻ മുതൽ തൊരപ്പൻ കൊച്ചുണ്ണി വരെ നടൻ ഹരിശ്രീ അശോകന്‍റെ വിവിധ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ പ്രദർശനം കൊച്ചിയിൽ നടന്നു. ഹരിശ്രീ അശോകൻ സംവിധായകനാകുന്ന 'ഒരു ഇന്‍റർനാഷണൽ ലോക്കൽ സ്റ്റോറി'യുടെ പ്രചാരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി. കാണികൾക്ക് സ്വന്തം കാരിക്കേച്ചർ തത്സമയം ലഭിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു.

രമണനും സുന്ദരനും തൊരപ്പൻ കൊച്ചുണ്ണിയുമെല്ലാം തിയേറ്റ‌ർ ചുമരുകളിൽ നിറഞ്ഞു നിന്ന ചടങ്ങിലാണ് ഒരു ഇന്‍റർനാഷണൽ ലോക്കൽ സ്റ്റോറി റിലീസ് ചെയ്തത്. കൊച്ചിയിലെ സരിത തിയേറ്ററിലായിരുന്നു പ്രദർശനം. 1989 മുതൽ മലയാള സിനിമയെ ചിരിപ്പിക്കാൻ ഹരിശ്രീ അശോകനുണ്ട്. ഒടുവിൽ സംവിധായക വേഷത്തിലെത്തുമ്പോൾ അഭിനയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടമായിട്ടാണ്  കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകൾ പ്രദർശിപ്പിച്ചത്. വിവിധ കലാകാരന്മാരുടെ 35ലധികം ഹരിശ്രീ അശോകൻ കാരിക്കേച്ചറുകളാണ് പ്രദർശനത്തിനുള്ളത്.

Latest Videos

കൊച്ചിയിൽ ആദ്യഷോ കാണാനെത്തുന്നവർക്ക് ഒരു സർപ്രൈസ്സും അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നു. കാണികൾക്ക് അവരുടെ കാരിക്കേച്ചറും തത്സമയം സൗജന്യമായി സ്വന്തമാക്കാം. നടൻ ധർമജൻ ബോൾഗാട്ടി ഉൾപ്പെടെയുള്ള കാണികൾ കാരിക്കേച്ചർ സ്വന്തമാക്കുകയും ചെയ്തു.

കാർട്ടൂൺ ക്ലബ് ഓഫ് കേരളയുമായി സഹകരിച്ച് കോമൂസൺസാണ് കാർട്ടൂൺ പരിപാടി സംഘടിപ്പിച്ചത്. കാഴ്ചക്കാരുടെ ദുഃഖം മറയ്ക്കുന്ന ഹാസ്യതാരങ്ങളോടുള്ള ആദരമായാണ് ഇത്തരമൊരു പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

vuukle one pixel image
click me!