മലപ്പുറം തിരൂർക്കാട് അൻവാറുൽ ഇസ്ലാം അറബിക് കോളേജിലെ യുയുസിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്. എംഎസ്എഫ് പ്രവർത്തകനായ ഷമ്മാസിനെ ഇന്നലെ മുതൽ കാണാനില്ലെന്നാണ് പരാതി.
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിനിടെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറെ (യുയുസി) കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂർക്കാട് അൻവാറുൽ ഇസ്ലാം അറബിക് കോളേജിലെ യുയുസിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്. എംഎസ്എഫ് പ്രവർത്തകനായ ഷമ്മാസിനെ ഇന്നലെ മുതൽ കാണാനില്ലെന്നാണ് പരാതി. ഷമ്മാസിൻ്റെ പിതാവിന്റെ പരാതിയിൽ കൊളത്തൂർ പൊലീസ് കേസെടുത്തു.