അസഭ്യം പറയല്‍ മര്‍ദനം, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ പൊലീസ് സംഘം ശബരിനാഥന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കൽപ്പറ്റ: വയനാട് മൂലങ്കാവ് സര്‍ക്കാര്‍ സ്കൂളിലെ ക്രൂര മർദനത്തിൽ കേസെടുത്ത് പൊലീസ്. ആറ് വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്താണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ആക്രമണത്തെ കുറിച്ച് വിദ്യാഭ്യാസവകുപ്പും അന്വേഷണം തുടങ്ങി.
അസഭ്യം പറയല്‍ മര്‍ദനം, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ പൊലീസ് സംഘം ശബരിനാഥന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് വിദ്യാര്‍ത്ഥികളെ സ്കൂള്‍ അച്ചടക്ക സമിതി സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഏഴംഗ സമിതിക്കും രൂപം നല്‍കി.
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ നേരിട്ട് ഇടപെടുകയും സ്കൂള്‍ അധികൃതരുമായും ശബരിനാഥന്‍റെ രക്ഷിതാക്കളുമായും ഫോണില്‍ സംസാരിച്ചു. വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ഡയറക്ടറോട് അന്വേഷണം നടത്താൻ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ശബരിനാഥനെ സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്. മുഖത്തും നെഞ്ചിലുമടക്കം കത്രിക ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ശബരീനാഥന്‍.
https://www.youtube.com/watch?v=Ko18SgceYX8