ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസിന് ശുപാർശയില്ല, പരാതിപ്പെട്ടാൽ മാത്രം കേസ്; സർക്കാർ നിലപാടിൽ ബൃന്ദ കാരാട്ടും

By Web Team  |  First Published Aug 24, 2024, 2:00 PM IST

ഹേമ കമ്മറ്റി ഒരു ജുഡീഷ്യൽ കമ്മറ്റിയല്ലെന്നും അതിനാൽ പരാതികൾ വരാതെ സർക്കാരിന് കേസ് എടുക്കാൻ സാധിക്കില്ലെന്നുമുളള സർക്കാർ നിലപാട് ബൃന്ദ കാരാട്ട് ആവർത്തിച്ചു.വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.  


ദില്ലി : മലയാളത്തിലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിലെ തുടർ നടപടിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പിന്തുണ. ഹേമ കമ്മറ്റി ഒരു ജുഡീഷ്യൽ കമ്മറ്റിയല്ലെന്നും അതിനാൽ പരാതികൾ വരാതെ സർക്കാരിന് കേസ് എടുക്കാൻ സാധിക്കില്ലെന്നുമുളള സർക്കാർ നിലപാട് ബൃന്ദ കാരാട്ട് ആവർത്തിച്ചു.വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. 

സിനിമാ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയെ കുറിച്ച് പഠിക്കാനാണ് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ഇന്ത്യയ്ക്ക് ആകെ മാതൃകാപരമാണ് കമ്മിറ്റിയുടെ റിപ്പോർട്ട്. പരാതി നൽകിയാൽ മാത്രമേ നടപടിയുണ്ടാകൂ. ഏതെങ്കിലും ഒരു സ്ത്രീയെങ്കിലും തീർച്ചയായും പരാതിയുമായി മുന്നോട്ടുവരണം. ബംഗാളി നടി  ശ്രീലേഖയുടെ വെളിപ്പെടുത്തൽ ചൂണ്ടാക്കാട്ടി മാധ്യമപ്രവർത്തകരോട്  പരാതി കൊടുക്കാനായി ആരെങ്കിലും അവരെ സമീപിക്കണമെന്നായിരുന്നു ബൃന്ദാകാരാട്ടിന്റെ മറുപടി. വളരെ ധൈര്യപൂർവ്വം അവർ സംസാരിച്ചു. പരാതി കൊടുത്തു കഴിഞ്ഞാൽ നടപടി ഉണ്ടാകുമെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

Latest Videos

undefined

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി അന്വേഷിക്കണം: ആനി രാജ

 

 

 

 

click me!