ബോംബ് ഭീഷണി; മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം ലാൻ്റ് ചെയ്തു, സുരക്ഷ കൂട്ടി, വിശദമായ പരിശോധന നടത്തും

By Web Team  |  First Published Aug 22, 2024, 7:53 AM IST

ലാൻഡിംഗിന് കൂടുതൽ കൂടുതൽ സുരക്ഷ ഒരുക്കിയിരിക്കുകയാണ് സുരക്ഷാ വിഭാ​ഗം. എട്ട് മിനിറ്റിനുള്ളിൽ വിമാനം ലാൻഡ് ചെയ്യും. 


തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു. വിമാനത്തിൽ ബോംബ് വെച്ചെന്ന സന്ദേശത്തെ തുടർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തും. യാത്രക്കാരെ ഇറക്കിയ ശേഷമായിരിക്കും പരിശോധന. ബോബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലാൻഡിംഗിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. വ്യാജ സന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടുകയായിരുന്നു. നേരത്തേയും നിരവധി തവണ വ്യാജ ബോബ് ഭീഷണി സന്ദേശങ്ങളുണ്ടായിട്ടുണ്ട്. 

13 കാരിക്കായുള്ള തെരച്ചിലിനിടെ തൃശൂരിൽ ട്രെയിനിൽ മറ്റൊരു കുട്ടി; തിരുപ്പൂരിൽ കാണാതായ 14 കാരിയെ കണ്ടെത്തി

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!