'നിരപരാധി, പരാതിക്കാരി എന്‍റെ 3 ഷോപ്പുകൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്', ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ ബോബി ചെമ്മണ്ണൂർ

By Web Desk  |  First Published Jan 10, 2025, 2:05 PM IST

കസ്റ്റഡി അപേക്ഷ പോലും പൊലീസ്  നൽകിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റിമാൻഡിൽ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് ഹർജിയിലുളളത്.  


കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് നടപടി. കസ്റ്റഡി അപേക്ഷ പോലും പൊലീസ്  നൽകിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റിമാൻഡിൽ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് ഹർജിയിൽ ഉളളത്. 
 
നിരപരാധിയാണ്. അറസ്റ്റ് നിയമപരമല്ല. പരാതിക്കാരി തന്‍റെ മൂന്ന് ഷോപ്പുകൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ദീർഘകാലത്തെ പരിചയവും ബന്ധവും ഉണ്ട്. പരാതിക്കാരി തന്നെ മാധ്യമങ്ങളിലൂടെ വേട്ടയാടുകയാണ്, പരാതി നൽകും മുമ്പേ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു. അന്വേഷണത്തോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഹർജിയിലുണ്ട്. ഇന്ന് തന്നെ ഹർജി ബെഞ്ചിൽ കൊണ്ടുവന്ന് ഇടക്കാല ജാമ്യം നേടാനാണ് ശ്രമം. കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂരിനെ നിലവിൽ പാർപ്പിച്ചിരിക്കുന്നത്.  

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ, ലൈംഗികാതിക്രമം വ്യക്തമെന്ന് കോടതി; റിമാൻഡ് റിപ്പോർട്ട് വിശദാംശങ്ങൾ

Latest Videos

പരീക്ഷ ഒഴിവാക്കാൻ പന്ത്രണ്ടാം ക്ലാസുകാരന്റെ 'തന്ത്രം', ഒരിക്കലല്ല, പലവട്ടം; 16 സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം

 

click me!