ബിജെപി കേരളത്തിൽ വരവറിയിച്ചു, മുരളീധരന്‍റെ തീരുമാനം സുരേഷ്​ ഗോപിയുടെ വിജയത്തിന്‍റെ ഇംപാക്ട്: പ്രകാശ് ജാവ്ദേകർ

By Web Team  |  First Published Jun 8, 2024, 2:11 PM IST

കെ മുരളീധരൻ രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കുമെന്ന് പ്രഖ്യാപിച്ചത് സുരേഷ്​ ഗോപിയുടെ വിജയത്തിന്റെ ഇംപാക്ടാണെന്ന് ജാവ്‍ദേകർ.


ദില്ലി: 20 ശതമാനത്തോളം വോട്ട് നേടി ബിജെപി കേരളത്തിൽ വരവറിയിച്ചെന്ന് പ്രകാശ് ജാവ്ദേകർ.  ബിജെപിക്ക് വോട്ട് ചെയ്താൽ ദേശീയ രാഷ്ട്രീയത്തോടൊപ്പം എത്താമെന്നാണ് തൃശൂർ നൽകുന്ന സന്ദേശം. സുരേഷ് ​ഗോപിയുടെ വിജയം പരിശ്രമത്തിന്റെ ഫലമാണ്.  രണ്ട് സീറ്റിൽ തോറ്റത് നേരിയ വോട്ട് വ്യത്യാസത്തിലാണെന്നും പ്രകാശ് ജാവ്ദേകർ പറഞ്ഞു.  

കെ മുരളീധരൻ രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കുമെന്ന് പ്രഖ്യാപിച്ചത് സുരേഷ്​ ഗോപിയുടെ വിജയത്തിന്റെ ഇംപാക്ടാണ്. കേരളത്തിൽ സംഘടനാ തലത്തിലെ മാറ്റം ദേശീയ തലത്തിൽ നടപ്പാക്കുന്നതിനൊപ്പമായിരിക്കും. കേരളത്തിൽ പ്രത്യേകമായി മാറ്റമൊന്നും വരുത്താനില്ല. ബിജെപിയുടെ കേരളത്തിലെ അടുത്ത ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതായിരിക്കുമെന്ന് പ്രകാശ് ജാവ്ദേകർ പറഞ്ഞു. 

Latest Videos

'തൃശൂർ തോൽവിയെ ചൊല്ലി തമ്മിലടി വേണ്ട, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡ് ഇല്ല': കെ മുരളീധരൻ

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!