പാർട്ടി സുരേഷ് ​ഗോപിക്ക് എതിരല്ല, പദവി അറിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം; പ്രതികരിക്കാതെ സുരേഷ് ​ഗോപി

By Web Team  |  First Published Sep 22, 2023, 11:09 AM IST

ഡയറക്ടർ പദവി സജീവ രാഷ്ട്രീയത്തിന് തടസമാകില്ല. പാർട്ടി സുരേഷ് ഗോപിക്ക് എതിരാണെന്ന പ്രചാരണം ശരിയല്ല. തൃശൂരിലെ പദയാത്ര ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ ആണെന്നും നേതാക്കൾ പറയുന്നു. 


തിരുവനന്തപുരം: സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പരി​ഗണിച്ചത് അറിഞ്ഞിരുന്നില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ഡയറക്ടർ പദവി സജീവ രാഷ്ട്രീയത്തിന് തടസമാകില്ല. പാർട്ടി സുരേഷ് ഗോപിക്ക് എതിരാണെന്ന പ്രചാരണം ശരിയല്ല. തൃശൂരിലെ പദയാത്ര ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ ആണെന്നും നേതാക്കൾ പറയുന്നു. 

അനാവശ്യ വിവാദമാണ്. സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ പദവി സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുന്നതല്ല. കേന്ദ്രമെടുക്കുന്ന തീരുമാനമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന് തീരുമാനത്തിൽ പങ്കില്ല. സുരേഷ് ​ഗോപിയും സംസ്ഥാന നേതൃത്വവും രണ്ടു വഴിക്കാണെന്നും സുരേഷ് ​ഗോപിയെ ഒതുക്കാനുള്ള തീരുമാനമാണ് ഇതെന്നുമുള്ള പ്രചാരങ്ങൾക്ക് അടിസ്ഥാനമില്ലെന്നും നേതാക്കൾ പറയുന്നു. കരുവന്നൂരിൽ പദയാത്ര നടത്തുന്നത് പാർട്ടി പരിപാടി തന്നെയാണ്. ഉദ്ഘാടകൻ കെ സുരേന്ദ്രനാണ്. അതുകൊണ്ട് തന്നെ ഭിന്നതയുണ്ടെന്ന രീതിയും ശരിയല്ലെന്നും നേതാക്കൾ പറയുന്നു. വിഷയത്തിൽ സുരേഷ് ​ഗോപി പ്രതികരിച്ചിട്ടില്ല. 

Latest Videos

അതേസമയം, സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ​ഗോപി ഏറ്റെടുത്തേക്കില്ലെന്നാണ് പുറത്തു സൂചന. മുന്നറിയിപ്പ് നൽകാതെയാണ് അധ്യക്ഷനാക്കിയതെന്നാണ് വിവരം. വിഷയത്തിൽ സുരേഷ് ഗോപി അമർഷത്തിൽ ആണെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നത്. കരുവന്നൂരിൽ പദയാത്ര നടത്താനിരിക്കെ ആണ് പുതിയ പദവി. പദവിയിൽ ഇരുന്നു സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആകുമോ എന്ന കാര്യത്തിലും സംശയമാണ്. 

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ ആക്കിയത് അറിയിപ്പില്ലാതെ; സുരേഷ് ​ഗോപി അമർഷത്തിലെന്ന് സൂചന

കഴിഞ്ഞ ദിവസമാണ്  സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ ആണ് നിയമന വിവരം പുറത്തുവിട്ടത്. സുരേഷ് ഗോപിയുടെ പരിചയ സമ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു

https://www.youtube.com/watch?v=Ko18SgceYX8

 

 

 

click me!