'അംബേദ്കറെ അപമാനിക്കുന്നത് ബിജെപി പതിവാക്കി'; രാഷ്ട്രത്തെ അപമാനിക്കുന്നതിനു തുല്യമെന്ന് രമേശ് ചെന്നിത്തല

By Web Team  |  First Published Dec 20, 2024, 6:01 AM IST

ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ തിരുത്തിയെഴുതാനാണ് കുറേക്കാലമായി ബിജെപി ശ്രമിക്കുന്നത്.


തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാ ശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാ പാര്‍ട്ടിയും ഒരു പതിവാക്കിയെന്ന് രമേശ് ചെന്നിത്തല. ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ തിരുത്തിയെഴുതാനാണ് കുറേക്കാലമായി ബിജെപി ശ്രമിക്കുന്നത്.

ഇതിനെതിരെ ഇന്ത്യന്‍ ജനത പ്രതികരിക്കുന്നത് കൊണ്ട് അവര്‍ ഭരണഘടനയേയും അതിന്‍റെ ശില്‍പിയേയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവഹേളിക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിൽ അംബേദ്കറെക്കുറിച്ച് അമിത് ഷാ നടത്തിയ അപമാനിക്കല്‍ സമാനതകളില്ലാത്ത സംഭവമാണ്. കോണ്‍ഗ്രസിനോട് രാഷ്ട്രീയമായി മറുപടി പറയുന്നതിന് അംബേദ്കറെ അവഹേളിക്കേണ്ട കാര്യമില്ല. ഇത് ദളിത് പിന്നോക്ക സമുദായങ്ങളെക്കൂടി അധിക്ഷേപിക്കലാണ്. ബിജെപി പേറുന്ന ബ്രാഹ്‌മണ്യത്തിന്റെ ബാക്കിയാണ്.  ഇതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്, അത് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

Latest Videos

undefined

384.34 കോടി ചെലവ്, അത്യാധുനിക സംവിധാനങ്ങൾ; ആരോഗ്യ രംഗത്ത് വൻ കുതിപ്പിന് കേരളം; കാൻസർ സെന്‍റർ സജ്ജമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!