കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാം എന്ന തന്റേടം ഉണ്ട്, ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ല: ശോഭ സുരേന്ദ്രൻ

By Web Team  |  First Published Jul 2, 2023, 5:34 PM IST

രാഷ്ട്രീയ ഇടനാഴിയിലെ പിന്നാമ്പുറ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ ആരാണെങ്കിലും പുകച്ച്  പുറത്തു കൊണ്ടുവരുമെന്നും ശോഭ സുരേന്ദ്രൻ 


തിരുവനന്തപുരം: ജെ പി നദ്ദയുടെ യോഗത്തിലേക്ക് തന്നെ വിളിക്കാത്തതിൽ മറുപടി പറയേണ്ടത് കെ. സുരേന്ദ്രനാണെന്ന് മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ചില പ്രത്യേക സാഹചര്യങ്ങളിൽ കസേരയിൽ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങൾ ഉയരുന്നത്. അതിൽ വേദന ഉണ്ടെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാം എന്ന തന്റേടം ഉണ്ട്. രാഷ്ട്രീയ ഇടനാഴിയിലെ പിന്നാമ്പുറ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ ആരാണെങ്കിലും പുകച്ച്  പുറത്തു കൊണ്ടുവരുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ആറ്റിങ്ങലിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ താൻ മത്സരിക്കുക തന്നെ ചെയ്യും. ബിജെപിയിൽ ഇതുവരെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ല. അണിയറയിലെ അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണിൽ ഉണ്ടാകാൻ പാടില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. 

Latest Videos

click me!