ട്രോളിയില്‍ നിന്ന് ട്രാക്ടറിലേക്ക്, പാലക്കാട്ടെ കര്‍ഷകരുടെ പ്രശ്നം പ്രചരണവിഷയമാക്കി യുഡിഎഫും ബിജെപിയും രംഗത്ത്

By Web Team  |  First Published Nov 11, 2024, 2:52 PM IST

പാതിരാ റെയ്ഡും പെട്ടിവിവാദവും കൊടുമ്പിരിക്കൊണ്ടിരിക്കെ പെട്ടെന്നാണ് യുഡിഎഫും ബിജെപിയും ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുളള പ്രചാരണത്തിലേക്ക്  കടന്നിരിക്കുന്നത്


പാലക്കാട് തെരഞ്ഞെടുപ്പിന് 10 ദിവസം  ശേഷിക്കെ ജനകീയ പ്രശനങ്ങള് ഉയര്ർത്തി പ്രചാരണം ശക്തമാക്കുകയാണ് യുഡിഎഫും ബീജെപിയും.കർഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഇരുമുന്നണികളും കര്ർഷകരക്ഷാ ട്രാക്ടര്ർ റാലി നടത്തി. വിവാദങ്ങള്‍ ഉണ്ടാക്കി യഥാര്‍ത്ഥ പ്രശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എല്‍ഡിഎഫിന്‍റെ  ശ്രമമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലിങ്ങോട്ട് പാലക്കാട്ടെെ പ്രചാരണവേദിയിലെല്ലാം ഉയർന്നു വന്നത് രാഷ്ട്രീയ വിവാദങ്ങള്‍ മാത്രം. പാതിരാറെയ്ഡും പെട്ടിവിവാദവും കൊടുമ്പിരിക്കൊണ്ടിരിക്കെ പെട്ടെന്നാണ് യുഡിഎഫും ബിജെപിയും ജനകീയ പ്രശനങ്ങള്‍ ഉയര്ഡത്തിയുളള പ്രചാരണത്തിലേക്ക്  കടന്നിരിക്കുന്നത്. മണ്ഡലത്തില്‍ മൂന്നു പഞ്ചായത്തുകളിലായി 15000ത്തിലധികം നെല്‍ കർഷകരുണ്ട്. നെല്ല് സംഭരണം വൈകുന്നത് മുതലിങ്ങോട്ടുളള കര്ർഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്താണ് യുഡിഎഫ് കർഷക രക്ഷാ ട്രാക്ടർ റാലി നടത്തിയത്. കര്ർഷക പ്രശ്നങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ഒരേ ട്രാക്ടറില്‍ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ഡിസിസി പ്രസിഡന്‍റ്  എ തങ്കപ്പനും രാഹുല് മാങ്കൂട്ടത്തിലും എത്തിയപ്പോള്‍കോണ്ർഗ്രസ് പ്രവര്ത്തകര്‍ക്കും സന്തോഷം

Latest Videos

undefined

ബിജെപിയുടെ ട്രാക്ടര്‍ റാലി തുടങ്ങിയത് കണ്ണാടി പാത്തിക്കലില്‍ നിന്നായിരുന്നു .സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രനും റാലിയുടെ ഭാഗമായി.അനാവശ്യ വിവാദങ്ങള്‍ ഉയർത്തി സര്‍ക്കാര്‍അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടുകയാണെന്ന നേതാക്കളുടെ വിമർശനം തള്ളി സിപിഎം രംഗത്തെത്തി.

 

click me!