ആലുവയിൽ ജപ്തി നടപടികളുടെ ഭാഗമായി ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി വീട് പൂട്ടി ബാങ്ക് അധികൃതര്‍. ആലുവ കീഴ്മാട് പഞ്ചായത്തിൽ വൈരമണിയ്ക്കും കുടുംബത്തിനുമാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടിവന്നത്
കൊച്ചി:ആലുവയിൽ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി വീട് പൂട്ടി സഹകരണ ബാങ്ക് അധികൃതര്‍ ജപ്തി നടപടി. ആലുവ കീഴ്മാട് പഞ്ചായത്തിൽ വൈരമണിയ്ക്കും കുടുംബത്തിനുമാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടിവന്നത്. കോൺഗ്രസ് ഭരിക്കുന്ന ആലുവ അർബൻ കോപ്പറേറ്റിവ് ബാങ്കാണ് വീട് ജപ്തി ചെയ്തത്.
10 ലക്ഷം വായ്പ എടുത്തിട്ട് 9 ലക്ഷം തിരിച്ച് അടച്ചിരുന്നെന്ന് ഗൃഹനാഥനായ വൈരമണി പറഞ്ഞു. അതേസമയം, അഞ്ചു ലക്ഷം മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളതെന്നും നാലു വര്‍ഷമായി അടവ് മുടങ്ങിയിരിക്കുകയാണെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇനിയും 13 ലക്ഷം കൂടി അടയ്ക്കേണ്ടതുണ്ടെന്നും ഇതിനാലാണ് ജപ്തി നടപടികളുമായി മുന്നോട്ട് പോയതെന്നുമാണ് ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജപ്തി നടപടികളുണ്ടായത്. അഞ്ചുപേരടങ്ങിയ വീട്ടുകാര്‍ ഉച്ചമുതൽ വീടിന്‍റെ പുറത്തിരിക്കുകയാണ്. വിവരം അറിഞ്ഞ് ഓടിയെത്തിയപ്പോള്‍ അകത്തേക്ക് കയറ്റിയില്ലെന്നും വീട്ടിലുണ്ടായിരുന്ന മകനെ ഉള്‍പ്പെടെ പുറത്തേക്ക് മാറ്റുകയായിരുന്നുവെന്നും വൈരമണി പറഞ്ഞു.കോവിഡ് സമയത്ത് അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. വായ്പയിലേക്ക് അടച്ച തുക രേഖപ്പെടുത്തുന്നതിൽ ബാങ്കിന് വീഴ്ച സംഭവിച്ചിട്ടുണ്ട്.
ബാങ്കിന്‍റെ വൈരാഗ്യബുദ്ധിയാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും മൂന്നു വര്‍ഷം കൂടി കാലാവധി നിൽക്കെയാണ് ഇത്തരമൊരു നടപടിയെന്നും ആകെയുള്ള അഞ്ചര സെന്‍റ് സ്ഥലമാണിതെന്നും കുറഞ്ഞ പൈസ മാത്രമാണ് അടയ്ക്കാൻ ബാക്കിയുള്ളതെന്നും വൈരമണി പറഞ്ഞു.
അതേസമയം, ജപ്തി നടപടിയിൽ ആലുവ എംഎല്‍എ അൻവര്‍ സാദത്ത് ഇടപെട്ടു. വീട് പൂർണമായും തുറന്നു കൊടുക്കാൻ ഇടപെടും എന്ന് അൻവർ സാദത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബാങ്ക് ചെയർമാനുമായി സംസാരിച്ചു. തിരിച്ചടവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കിയ ശേഷം തുടർ നടപടിയുണ്ടാകുമെന്നും അൻവര്‍ സാദത്ത് പറഞ്ഞു.വീട് ഇന്ന് തന്നെ തുറന്ന് കൊടുക്കാനുള്ള നടപടി സ്വീകരിക്കും. മറ്റന്നാൾ ബാങ്ക് അധികൃതർ വീട്ടുകാരുമായി ചർച്ച നടത്തും. ഭിന്നശേഷിക്കാരൻ കുട്ടിയെ പുറത്തിറക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്നും അൻവര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.
പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന് ശവക്കല്ലറ പണിയുന്നെന്ന് വെള്ളാപ്പള്ളി; 'എല്‍ഡിഎഫ് വീണ്ടും വരും'
ബോളിവുഡ് നടന്‍ സൽമാൻ ഖാന്‍റെ സുരക്ഷ ശക്തമാക്കി; വധഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ