മേയർ സ്ഥാനാർത്ഥിയായി ബി.ഗോപാലകൃഷ്ണൻ; തൃശ്ശൂ‍ർ കോ‍ർപ്പറേഷനിൽ ശക്തമായ മത്സരത്തിനൊരുങ്ങി ബിജെപി

By Web Team  |  First Published Nov 17, 2020, 3:40 PM IST

സ്വതന്ത്രരെ ഒഴിവാക്കി പരമാവധി സീറ്റുകളിൽ സ്വന്തം ചിഹ്നത്തിൽ സ്ഥാനാ‍ർത്ഥികളെ ഇറക്കാനാണ് ബിജെപിയുടെ തീരുമാനം. പാ‍ർട്ടിയുടെ വോട്ട് ബാങ്ക് കൃത്യമായി മനസിലാക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. 


തൃശ്ശൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ തൃശ്ശൂ‍ർ കോ‍ർപ്പറേഷനിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങി ബിജെപി. സംസ്ഥാന നേതാവും പാ‍ർട്ടി വക്താവുമായ ബി.​ഗോപാലകൃഷ്ണനെ മത്സരരം​ഗത്തിറക്കിയാണ് ബിജെപിയുടെ പോരാട്ടം. തൃശ്ശൂ‍രിൽ വച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധകൃഷ്ണനാണ് മേയ‍ർ സ്ഥാനാ‍ർത്ഥിയായി ​ഗോപാലകൃഷ്ണനെ പ്രഖ്യാപിച്ചത്. ‌

തൃശ്ശൂ‍ർ കോ‍ർപ്പറേഷനിലെ കുട്ടംകുളങ്ങര കോർപ്പറേഷൻ വാർഡിൽ നിന്നാണ് ബി.ഗോപാലകൃഷ്ണൻ ജനവിധി തേടുന്നത്. 55 അം​ഗ തൃശ്ശൂ‍ർ കോർപ്പറേഷനിൽ കഴിഞ്ഞ തവണ ആറ് സീറ്റുകളിലാണ് പാർട്ടി വിജയിച്ചത്. എൽഡിഎഫ് 23ഉം യുഡിഎഫ് 21ഉം സീറ്റുകളാണ് നേടിയിരുന്നത്. 

Latest Videos

തദ്ദേശതെരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനാണ് ബിജെപിയുടെ ശ്രമം. ഇക്കുറി എല്ലാ സീറ്റിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണി മത്സരിക്കുന്നുണ്ട്. സ്വതന്ത്രരെ ഒഴിവാക്കി പരമാവധി സീറ്റുകളിൽ സ്വന്തം ചിഹ്നത്തിൽ സ്ഥാനാ‍ർത്ഥികളെ ഇറക്കാനാണ് ബിജെപിയുടെ തീരുമാനം. പാ‍ർട്ടിയുടെ വോട്ട് ബാങ്ക് കൃത്യമായി മനസിലാക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. 

click me!