ആയുർഗ്രീൻ റീഹാബ് വില്ലേജ് പദ്ധതി എടപ്പാളിൽ കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു

By Web TeamFirst Published Sep 10, 2024, 10:20 AM IST
Highlights

ആശുപത്രിയിലല്ലാതെ, പ്രശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിൽ പ്രത്യേക താമസ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലൂടെ ആശുപത്രിവാസമില്ലാതെ തന്നെ മികച്ചതും ചിലവുകുറഞ്ഞതുമായ സമൂഹാധിഷ്ഠിത ബദൽ സംവിധാനമാണ് റീഹാബ് വില്ലേജ് വാഗ്ദാനം ചെയ്യുന്നത്.

ഓർത്തോ-ന്യൂറോ പുനരധിവാസരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആയുർഗ്രീൻ ഹോസ്പിറ്റൽസ്, അതിന്റെ പുതിയ പ്രോജക്റ്റായ റീഹാബ് വില്ലേജിലൂടെ, ആരോഗ്യപാരിപാലനത്തെ സാമൂഹികാധിഷ്ഠിത വികസനവും വിനോദസഞ്ചാരവുമായി കൂട്ടിയിണക്കിക്കൊണ്ട് ഒരു പുതിയ ചുവടുവെപ്പ് നടത്തുകയാണ്.

മലപ്പുറം ജില്ലയിലെ എടപ്പാളിൽ ഉള്ള ആയുർഗ്രീൻ ഹോസ്പിറ്റൽ കാമ്പസിൽ വെച്ച് റിഹാബ് വില്ലേജ് ലോഗോ പ്രകാശന ചടങ്ങോടുകൂടി തവനൂർ എം.എൽ.എ ഡോ. കെ.ടി. ജലീൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തെ കൂടി തങ്ങളുടെ വളർച്ചയോടൊപ്പം ചേർത്തു നിർത്താനുള്ള ആയുർ​ഗ്രീനിന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന ഈ പദ്ധതിയെയും അതിനു മുൻകൈയെടുത്ത ആയുർഗ്രീൻ മാനേജ്മെന്റ് ടീമിനെയും എം.എൽ.എ പ്രശംസിച്ചു
 
രോഗീ പരിചരണ, പുനരധിവാസ രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലായി മാറും ഈ പദ്ധതി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകളുമായി പരമ്പരാഗത ചികിത്സാ രീതികൾ സമന്വയിപ്പിച്ചുകൊണ്ട് ആരോഗ്യ പരിപാലനത്തോടുള്ള ആയുർഗ്രീനിന്റെ നൂതനമായ സമീപനത്തെയാണ് ഈ റീഹാബ് വില്ലേജ് പദ്ധതി പ്രതിനിധീകരിക്കുന്നത്. ആശുപത്രിയിലല്ലാതെ, പ്രശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിൽ പ്രത്യേക താമസ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലൂടെ ആശുപത്രിവാസമില്ലാതെ തന്നെ മികച്ചതും ചിലവുകുറഞ്ഞതുമായ സമൂഹാധിഷ്ഠിത ബദൽ സംവിധാനമാണ് റീഹാബ് വില്ലേജ് വാഗ്ദാനം ചെയ്യുന്നത്. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്ന രോഗികൾക്ക് കുറഞ്ഞ ചിലവിൽ തന്നെ മികച്ച ചികിത്സയും  വ്യക്തിഗത പരിചരണവും ഉറപ്പാക്കും വിധമാണ് ആയുർഗ്രീൻ ഈ അതുല്യമായ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

Latest Videos

ആയുർഗ്രീൻ റീഹാബ് വില്ലേജ് ഉദ്ഘാടനത്തോടനുബന്ധിച്ച് റിഹാബ് ടൂറീസം എന്ന ഒരു പുതിയ സംസ്കാരത്തിനുകൂടി തുടക്കം കുറിക്കുകയാണ്. മികച്ച ആയുർവേദ ഹോസ്പിറ്റലുകൾക്കുള്ള കേരള ടൂറിസം ഡിപ്പാർട്മെന്റിന്റെ അംഗീകാരമായ ആയുർ ഡയമണ്ട് സെർറ്റിഫിക്കേഷൻ  ഡോ. കെ.ടി. ജലീൽ എം എൽ എ ഹോസ്പിറ്റലിനു കൈമാറി.

ചടങ്ങിൽ ആയുർഗ്രീൻ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ ഡോ. സക്കരിയ കെ എൻ സ്വാഗതം പറഞ്ഞു, കെ ജി ബാബു കാലടി ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റ് അദ്ധ്യക്ഷനായ ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചർ സർവീസ് വില്ല എഗ്രിമെന്റ് റിൻഷ അബ്ദുൽ ഗഫൂറിന് കൈമാറി, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ് സർവീസ് അപാർട്മെന്റ് റഫീഖ് കുറ്റിപ്പുറത്തിനു കൈമാറി,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രകാശൻ കാലടിയിൽ നിന്നും ഹോം സ്റ്റേ എഗ്രിമെന്റ് ലത്തീഫ് ഏറ്റുവാങ്ങി. കെ പി സി സി മെമ്പർ രോഹിത് ട്രാൻസ്പോർട് പ്രൊവൈഡർ കീ മുസ്തഫക്കു കൈമാറി .

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുദൂര്, ബി ജെ പി മണ്ഡലം വൈസ് പ്രെസിഡെന്റ്റ് കെ പി സതീശൻ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കമറുദ്ധീൻ, എസ്.ഡി.പി.ഐ ഏരിയ പ്രസിഡന്റ് അബ്ദുല്ല കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പ്രകാശൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ജി ബെന്നി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ആയുർഗ്രീൻ ചെയർമാൻ ഹിബ്സുറഹ്മാൻ, ഡിറക്ടർമാരായ സിദ്ധീഖ്, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിച്ച ചടങ്ങിൽ ആയുർഗ്രീൻ മെഡിക്കൽ ഡയറക്ടർ ഡോ. ഹബീബുള്ള നന്ദി പറഞ്ഞു. തുടർന്ന്, ആയുർഗ്രീൻ സ്റ്റാഫുകൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളോട് കൂടി ചടങ്ങുകൾ സമാപിച്ചു.
 

click me!