തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ്; രോഗബാധ സമ്പർക്കത്തിലൂടെ, ആശങ്ക

By Web Team  |  First Published Jun 19, 2020, 7:25 PM IST

ഇതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിൽ ഇന്ന് എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുഞ്ഞിനും രോഗമുണ്ട്. എന്നാൽ ഇവർക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല.

ഇതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിൽ ഇന്ന് എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. 

Latest Videos

ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ ഡിസിപിയെ നിയമിച്ചു. ഡോക്ടർ കൂടിയായ ഐപിഎസ് ഓഫീസർ ദിവ്യ ഗോപിനാഥിനെയാണ് ഡിസിപിയായി നിയമിച്ചത്. കൊവിഡ് രോഗബാധയുടെ പ്രതിരോധ ചുമതലയും ഡിസിപിക്ക് നൽകി. നിലവിലെ ഡിസിപി കറുപ്പസ്വാമിയെ ഇടുക്കി എസ്‌പിയായി നിയമിച്ചു.

click me!