'ഒരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം': സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള ശബ്ദ സംഭാഷണം

By Web Team  |  First Published Jun 10, 2022, 3:38 PM IST

ഷാജ് കിരണുമായുള്ള സ്വപ്ന സുരേഷിന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു


തിരുവനന്തപുരം: ഷാജ് കിരണുമായുള്ള സ്വപ്ന സുരേഷിന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച് ആർ ഡി എസ് ഓഫീസിൽ നിന്നാണ് ഫോൺ സംഭാഷണം പുറത്ത് വന്നത്.

'സിനിമയിൽ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാൻ ആണെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കിൽ നിങ്ങളേൽക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങൾ അകത്ത് പോയി കിടന്നാൽ നിങ്ങളുടെ മക്കൾക്ക്, ഫാമിലിക്ക് എല്ലാം പ്രശ്നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം? 

Latest Videos

ഷാജ്: 'അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ സ്ട്രഗിൾ ചെയ്യുന്നതിൽ നേട്ടമെന്താണ്. അല്ലെങ്കിൽ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാൽ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം.'

സ്വപ്ന: ആരേൽന്ന് വാങ്ങാനാണ്? ആരെ അറിയാം നമുക്ക്?

ഷാജ്: 'നിങ്ങൾ പറഞ്ഞത് ആർക്കാണ് ഡാമേജ് ഉണ്ടായത്. അവരുടെ കൈയിൽ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലിൽ പോയത്, അതിന് വേണ്ടി കാശ് വാങ്ങണം. നിങ്ങളെ വെച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്. നിങ്ങളെ ബലിയാടാക്കുകയാണ് അവർ.

സ്വപ്ന: He is been telling this since morning. നമ്മളെ പേര് പറഞ്ഞ് മറ്റാരോ കാശ് വാങ്ങുന്നുണ്ടെന്ന്.

ഷാജ്: അതുറപ്പാണ്. ഞാനിന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് കരുതിയത്. ഇന്ന് രാവിലെയിവിടെ വന്നപ്പഴാണ് ഞാൻ അറിഞ്ഞത്. ഞാൻ ഇപ്പൊ ഡിജിപിയെ വിളിച്ചില്ലേ. നിങ്ങള് നാളെ പോയിട്ട് അങ്ങേരെ മീറ്റ് ചെയ്യൂ. ഇന്നയിന്നതാണ് പ്രശ്നങ്ങൾ. അവരുടെ മോട്ടീവ് ഇതായിരുന്നു. ഇത്രം കാലം ജയിലിൽ കിടന്നതിന് ഫേയ്സ് ചെയ്ത പ്രശ്നങ്ങൾക്ക് ഒരു കോംപൻസേഷൻ ചോദിക്കണം. ട്രാവൽ ബാൻ മാറ്റാനും.

സ്വപ്ന: നമ്മുടെ ട്രാവൽ ബാൻ മാറ്റാൻ ഷാജി ആദ്യം മുതലേ വർക്ക് ചെയ്യുന്നുണ്ട്. വർക്ക് ചെയ്യണ്ട ആവശ്യം നമുക്കില്ലാന്ന്

ഷാജ്: ഓൾറെഡി ഞാൻ വർക്ക് ചെയ്യുന്നുണ്ട്, അത് റെഡിയാക്കാമെന്ന് പറയുകയും ചെയ്തു.

സ്വ: അതിനൊരു വലിയ പ്രൈസ് ടാഗും പറഞ്ഞു

മറ്റൊരാൾ: അതിന് പ്രൈസ് ടാഗ് ഒരിക്കലും ഇടരുത്. കാരണം എന്താന്നറിയോ, അതിൽ ബന്ധപ്പെട്ട എല്ലാവരും പോയി. 

ഷാജ്: എന്നിട്ടും നിങ്ങൾക്ക് കിട്ടിയില്ലല്ലോ?

മൂന്നാമൻ: നമ്മള് പോയില്ല ഇതുവരേം. 

ഷാജ്: പോയാൽ കിട്ടുമെന്ന് തോന്നുന്നുണ്ടോ?

മൂന്നാമൻ: നൂറ് ശതമാനം ഉറപ്പുണ്ട് കിട്ടുമെന്ന്

ഷാജ്: എന്നാൽ പിന്നെ അത് വിട്.. നമുക്ക് പ്രശ്നത്തിലേക്ക് വരാം....

പൂർണമായ ശബ്ദരേഖ കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

click me!