പണം പിൻവലിക്കാൻ സഹായം, കബളിപ്പിച്ച് എടിഎം കാർഡ് കൈക്കലാക്കി; പിന്നാലെ പണം തട്ടി, മലയാളി പിടിയിൽ

By Web Desk  |  First Published Jan 10, 2025, 5:19 PM IST

മയ്യിൽ സ്വദേശി കൃഷ്ണൻ ആണ് അറസ്റ്റിലായത്. സേലം സ്വദേശിനിയുടെ 60,000 രൂപയാണ് തട്ടിയെടുത്തത്.


കണ്ണൂർ: കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കബളിപ്പിച്ച് എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ മധ്യവയസ്കൻ പിടിയിൽ. കണ്ണൂർ മയ്യിൽ സ്വദേശി കൃഷ്ണനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. സേലം സ്വദേശിനിയുടെ 60,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.

പണം പിൻവലിക്കാൻ സഹായം തേടിയപ്പോൾ കാർഡ് തന്ത്രപൂർവം കൈക്കലാക്കുകയായിരുന്നു. കൂലിപ്പണിക്കാരിയാണ് പരാതിക്കാരി. മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും കൂലിപ്പണി എടുത്ത് സമ്പാദിച്ച പണമാണ് പ്രതി തട്ടിയെടുത്തതെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ കണ്ണൂരിലെ എസ്ബിഐ എടിഎമ്മിലെത്തിയ സേലം സ്വദേശി അമ്മക്കണ്ണിനെയാണ് കൃഷ്ണൻ കബളിപ്പിച്ചത്. ഒരേ പോലുള്ള കാര്‍ഡുകള്‍ മാറ്റി എടുത്താണ് പ്രതി പണം തട്ടിയത്. കേരളം നല്ല നാടാണ്, മലയാളികള്‍  ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും അമ്മക്കണ്ണ് പറയുന്നു.

Latest Videos

Also Read: 'അര കിലോയുടെ സ്വർണ കട്ടി, ബസ്റ്റാന്‍റിൽ വെച്ച് കൈമാറ്റം', മലപ്പുറത്തെ ജ്വല്ലറി ഉടമയെ പറ്റിച്ച് 6 ലക്ഷം തട്ടി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!