'പ്രിയപ്പെട്ട എംടി...'; ഒരിക്കലും മരിക്കാത്ത ഓര്‍മ്മകൾ, ഇതിഹാസത്തിന് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ സ്നേഹാദരം

By Web Team  |  First Published Dec 25, 2024, 10:54 PM IST

എംടിയെന്ന അതുല്യ പ്രതിഭയെ മിനുക്കിയെടുത്ത കോഴിക്കോട് നഗരത്തിൽ കഥാകൃത്തിന് ആദരമൊരുക്കിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരാഴ്ചക്കാലത്തെ ഉത്സവം


ഏഷ്യാനെറ്റ് ന്യൂസ് കുടുംബവുമായി എക്കാലവും ഏറെ അടുപ്പം സൂക്ഷിച്ച കഥാകൃത്തായിരുന്നു എംടി. അതുല്യ പ്രതിഭയെ ആദരിക്കുന്ന വിവിധ പരിപാടികൾ പോയ നാളുകളിൽ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിട്ടുണ്ട്. 80 വയസ് പിന്നിട്ട നാളിൽ പ്രിയപ്പെട്ട എംടി എന്ന പേരിൽ ഒരാഴ്ച നീണ്ടുനിന്ന ആഘോഷ പരിപാടി കോഴിക്കോട് നടത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് അതുല്യ പ്രതിഭയെ ആദരിച്ചത്.

എംടിയെന്ന അതുല്യ പ്രതിഭയെ മിനുക്കിയെടുത്ത കോഴിക്കോട് നഗരത്തിൽ കഥാകൃത്തിന് ആദരമൊരുക്കിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരാഴ്ചക്കാലത്തെ ഉത്സവം. പ്രിയപ്പെട്ട എംടി എന്ന പേരിൽ കോഴിക്കോട് പൗരാവലിക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് എംടിയുടെ സിനിമകളെയും കഥകളെയും ആഘോഷിച്ചു.

Latest Videos

undefined

കേരളത്തിലെമ്പാടുമുള്ള ചിത്രകാരൻമാർ എംടിയുടെ കഥാപാത്രങ്ങളെ വരച്ചു. എംടിയുടെ സിനിമകൾ പ്രദർശിപ്പിച്ചു. എംടിയുടെ അപൂർവ്വ ഫോട്ടോകൾ പ്രദർശിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ എംടിയുമായി സംവദിച്ചു. എംടി കഥാപാത്രങ്ങൾ വേദിയിലെത്തി. സമാപന സമ്മേളനത്തിൽ എംടിയുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയും ഇഷ്ട സംവിധായകൻ ഹരിഹരനുമെത്തി. കലാസാമൂഹ്യ രംഗത്തെ പ്രമുഖർ എംടിയുടെ അവർക്കിഷ്ടപ്പെട്ട കൃതികളെക്കുറിച്ച് സംസാരിച്ചു. എഷ്യാനെറ്റ് എം ഡി കെ മാധവനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ടി എൻ ഗോപകുമാറും ഉൾപെടെയുള്ളവരും പരിപാടിയിലുടനീളം പങ്കെടുത്തു. സന്തോഷം മറച്ചുവയ്ക്കാതെയായിരുന്നു അന്ന് എംടിയുടെ മറുപടി പ്രസംഗം.

സിനിമയിലെ പൊന്‍വിലയുള്ള പേന; കാലത്തിന് മായ്ക്കാനാവാത്ത ആ എംടിയന്‍ ഫ്രെയ്‍മുകള്‍

click me!