രാജ്യത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് നിരീക്ഷണ ഏജൻസികളിൽ ഒന്നായ സീഫോറുമായി ചേർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ തെരഞ്ഞെടുപ്പിൽ സർവേകളും പോസ്റ്റ് പോളും നടത്തിയത്.
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പോസ്റ്റ് പോൾ ഫലം അൽപസമയത്തിനകം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിടും. പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ എട്ടാം ഘട്ട വോട്ടെടുപ്പ് അൽപസമയത്തികം അവസാനിക്കുന്നതോടെ എക്സിറ്റ് പോളുകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് അവസാനിക്കും. ഇതിന് പിന്നാലെയാണ് പോസ്റ്റ് പോൾ ഫലം പുറത്തു വിടുക.
രാജ്യത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് നിരീക്ഷണ ഏജൻസികളിൽ ഒന്നായ സീഫോറുമായി ചേർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ തെരഞ്ഞെടുപ്പിൽ സർവേകളും പോസ്റ്റ് പോളും നടത്തിയത്. കൊവിഡ് വ്യാപനത്തിന് ആദ്യതരംഗത്തിനിടെ കേരളത്തിൻ്റെ അന്നത്തെ രാഷ്ട്രീയ അന്തരീക്ഷാവസ്ഥ പരിശോധിച്ചു കൊണ്ട് 2020 ജൂലൈയിൽ ഏഷ്യാനെറ്റ് ന്യൂസും സീഫോറും സർവേ നടത്തിയിരുന്നു.
undefined
പിന്നീട് 2021-ൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മാർച്ചിൽ മറ്റൊരു സർവേയും ഏഷ്യാനെറ്റ് ന്യൂസും സീഫോറും നടത്തിയിരുന്നു. മൂന്ന് സർവേകളും ഇടതുപക്ഷത്തിൻ്റെ ഭരണത്തുടർച്ചയാണ് പ്രവചിച്ചത്. ഇതിൽ നിന്നും വ്യത്യാസ്തമായി പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയവരുടെ അഭിപ്രായം പ്രതിഫലിപ്പിക്കുന്ന പോസ്റ്റ് പോൾ യുഡിഎഫിനൊപ്പം നിൽക്കുമോ അതോ ഇടതിന് ഭരണത്തുടർച്ച ഉറപ്പിക്കുമോ എന്നതാണ ്ഇനിയറിയേണ്ടത്.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ എപ്രിൽ ആറിനാണ് നടന്നത്. കൊവിഡ് ഭീഷണിക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രചാരണം അതീവ ഗംഭീരമായി നടന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്നു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ എട്ടാമത്തേയും അവസാനത്തേയും വോട്ടെടുപ്പ് ഏഴ് മണിയോടെ ഔദ്യോഗികമായി അവസാനിക്കും. ഇതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിനും സമാപനമാകും. മെയ് രണ്ട് ഞായറാഴ്ച രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. 11 മണിയോടെ അഞ്ച് സംസ്ഥാനങ്ങളിലും ജനവിധിയുടെ ചിത്രം തെളിയും.