ഷിരൂർ തെരച്ചിലിന് വീണ്ടും വെല്ലുവിളി; അടുത്ത 3 ദിവസം ഉത്തര കന്ന‍ഡയിൽ കനത്ത മഴ മുന്നറിയിപ്പ്, ഡ്രഡ്ജിങിന് തടസം

By Web TeamFirst Published Sep 23, 2024, 11:00 AM IST
Highlights

ഇതിനിടെ, മണ്ണിടിച്ചിലിൽ പുഴയിലേക്ക് പൊട്ടിവീണ ഇലക്ട്രിക് ടവറിന്‍റെ ഭാഗം നാവിക സേന പുറത്തെടുത്തു

ബെംഗളൂരു: ഷിരൂരില്‍ അര്‍ജുൻ ഉള്‍പ്പെടെ കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള തെരച്ചിലിന് വീണ്ടും കാലാവസ്ഥ വെല്ലുവിളിയാകുന്നു. ഉത്തര കന്നഡ ജില്ലയിൽ അടുത്ത മൂന്നു ദിവസം കനത്ത മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചിൽ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും. ഉത്തരകന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും അടുത്ത മൂന്നു ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്കും വര്‍ധിച്ചാൽ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം.

ഡ്രഡ്ജര്‍ കമ്പനിയുട ഡൈവര്‍മാരും നാവികേസനയുടെ ഡൈവര്‍മാരും പുഴയിലിറങ്ങിയുള്ള പരിശോധന നടത്തുന്നതും മഴയെ തുടര്‍ന്ന് തടസപ്പെടാൻ സാധ്യതയുണ്ട്. നിലവില്‍ ഡ്രഡ്ജിങ് കമ്പനിക്ക് പുറമെ നാവിക സേനയുടം സ്ഥലത്തെത്തിയിട്ടുണ്ട്. നാവിക സേന നടത്തിയ തെരച്ചിലിൽ ടവറിന്‍റെ ഭാഗം പുഴയിൽ നിന്ന് എടുത്തു. മണ്ണിടിച്ചിലിൽ ഇലക്ട്രിക് ടവര്‍ പൊട്ടി വീണിരുന്നു. ഇതിന്‍റെ ഭാഗമാണ് ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്തത്. നിലവില്‍ നാവിക സേനയും ഡ്രഡ്ജിങ് കമ്പനിയും ചേര്‍ന്നാണ് തെരച്ചിൽ നടത്തുന്നത്. 

Latest Videos

അതേസമയം, ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തുന്നുണ്ട്. ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. 

ഈശ്വർ മാൽപെ മടങ്ങി 

ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ തന്നെ തെരച്ചിലിൽ ഏകോപനത്തിന്റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാർക്ക് ചെയ്ത സ്ഥലത്ത് ഈശ്വർ മാൽപെ ഇറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാർ തടഞ്ഞു. പിന്നീട് ഇത് ഒരു തർക്കമായി. പിന്നീട് ഈശ്വർ മാൽപെ ഇന്നലെ ടാങ്കർ ക്യാബിൻ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്. അവിടെ നിന്ന് ഒരു ആക്ടീവ സ്‌കൂട്ടറും അർജുന്റെ ലോറിയിലുണ്ടായിരുന്നുവെന്ന് കരുതുന്ന അക്കെഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങൾ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് പോലിസ് ഇടപെട്ടതും ജില്ലാ ഭരണകൂടത്തെ വിവരങ്ങൾ ആദ്യം അറിയിക്കണമെന്നും പറഞ്ഞത്. ഇതോടെയാണ് മാൽപെ പിണങ്ങി ഇറങ്ങിപ്പോയത്. 

പുലര്‍ച്ചെ അഞ്ചിന് മുറിയിൽ മകനെ കണ്ടില്ല; മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതിനാണ് പിണങ്ങി പോയതെന്ന് അച്ഛൻ


 

click me!