'KL02'; കൊല്ലം ജില്ലയെ ക്യാന്‍വാസില്‍ പകര്‍ത്തി അര്‍ജുന്‍ മാറോളിയുടെ ചിത്ര പ്രദര്‍ശനം

By Web Team  |  First Published May 16, 2019, 7:51 PM IST

കൊല്ലത്തിന്‍റെ കാഴ്ചയും സാംസ്കാരിക തനിമയും വിളിച്ചോതുന്ന ലാന്‍റ് മാര്‍ക്കുകളാണ് പ്രദര്‍ശനത്തിലുള്ളത്. ഈ മാസം 19വരെയാണ് 8 പോയിന്‍റ് ആര്‍ട്ട് കഫേയില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനം. 


കൊല്ലം: കൊല്ലം ജില്ലയെ ക്യാന്‍വാസില്‍ പകര്‍ത്തി അര്‍ജുന്‍ മാറോളിയുടെ ചിത്ര പ്രദര്‍ശനം 'KL02'. കൊല്ലത്തെ 8 പോയിന്‍റ് ആര്‍ട്ട് കഫേയില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനം കഴി‌ഞ്ഞ ദിവസം 12 വയസിനുള്ളിൽ അയ്യായിരത്തിലധികം ചിത്രങ്ങൾ വരച്ച് വരകളുടെ ലോകത്തെ കൊച്ചു വിസ്മയമായി മാറിയ അനവദ്യ കാരിക്കേച്ചർ വരച്ച് ഉദ്ഘാടനം ചെയ്തു.

കെഎല്‍ സീരീസില്‍ അര്‍ജുന്‍റെ രണ്ടാമത്തെ എക്സിബിഷൻ ആണ് "KL 02- കാണാം കൊല്ലം ". 24 ചിത്രങ്ങളിലൂടെ കൊല്ലം ജില്ലയുടെ പ്രധാന ലാന്‍റ്മാര്‍ക്കുകള്‍ വരച്ചിരിക്കുകയാണ് അര്‍ജ്ജുന്‍. കൊല്ലത്തിന്‍റെ കാഴ്ചയും സാംസ്കാരിക തനിമയും വിളിച്ചോതുന്ന ലാന്‍റ് മാര്‍ക്കുകളാണ് പ്രദര്‍ശനത്തിലുള്ളത്. ഈ മാസം 19വരെയാണ് പ്രദര്‍ശനം. 

Latest Videos

undefined

കേരളത്തിലെ 14 ജില്ലകളിലെ വിനോദസഞ്ചാര മേഖലകൾ അടക്കമുള്ള പ്രധാന സ്ഥലങ്ങളിലൂടെ ചിത്രങ്ങൾ കൊണ്ടൊരു യാത്ര, അതാണ് KL സീരിസിലൂടെ ഉദ്ദേശിക്കുന്നത്- അര്‍ജ്ജുന്‍ പറയുന്നു. ആദ്യപടിയായി തിരുവനന്തപുരത്ത് നടത്തിയ "KL 01" പ്രദര്‍ശിപ്പിച്ചിരുന്നു. രാവിലെ 11മണി മുതൽ രാത്രി 8മണി വരെയാണ് പ്രദർശന ലമയം. വിവിധ ജില്ലകളിലായി ആറോളം ചിത്രപ്രദര്‍ശനങ്ങള്‍ അര്‍ജ്ജുന്‍ നടത്തിയിട്ടുണ്ട്.

click me!