മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന, ശേഷം വീട്ടുകാർക്ക് വിട്ടുനൽകും

By Web Team  |  First Published Sep 25, 2024, 5:17 PM IST

72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്


ബെംഗ്ളൂരു: അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. പരിശോധനയില്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകാൻ നേരത്തെ കാർവാർ ജില്ലാ ഭരണ കൂടം നീക്കം നടത്തിയിരുന്നെങ്കിലും ഒടുവിൽ ഡിഎൻഎ പരിശോധനക്ക് ശേഷം  വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു.  2 ദിവസത്തിൽ ഡിഎൻ എ പരിശോധന പൂർത്തിയാക്കും. 72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്.

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്. അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ലോറിയടക്കം കണ്ടെത്തിയത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. 

Latest Videos

undefined

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി; ഡിഎൻഎ പരിശോധനക്ക് അയക്കും
 

click me!