ഭിന്നശേഷി വിദ്യാർഥിയെ മർദ്ദിച്ച സംഭവം: എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

By Web Team  |  First Published Dec 19, 2024, 2:58 AM IST

ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന കാരണം ചൂണ്ടി കാട്ടിയാണ് തള്ളിയത്. 


തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ആറാം അഡീഷ്ണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതി അമൽ, രണ്ടാം പ്രതി മിഥുൻ, മൂന്നാം പ്രതി അലൻ, നാലാം പ്രതി വിധു എന്നീ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വിധി. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന കാരണം ചൂണ്ടി കാട്ടിയാണ് തള്ളിയത്. നേരത്തെ ജാമ്യ ഹർജിയിൽ വിധി വരുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി നിർദേശിച്ചിരുന്നു. ഭിന്നശേഷി വിദ്യാർഥിയായ മുഹമ്മദ് അനസിനെ എസ്എഫ്ഐക്കാർ യൂണിറ്റ് മുറിയിൽ തടഞ്ഞുവെച്ചു മർദ്ദിച്ചെന്നാണ് പരാതി.

tags
click me!