ബിഎസ്എഫ് ഡയറക്ടർ ജനറലായി ചമലയേറ്റ നിതിൻ അഗർവാള്‍ സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിവരാൻ സാധ്യതയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ദില്ലിയിൽ. സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിർദ്ദേശിക്കും. ഈ മാസം 30നാണ് ഡിജിപി അനിൽകാന്ത് വിരമിക്കുന്നത്. ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30ന് വിരമിക്കും.
കണക്കൂകട്ടലുകളെല്ലാം തെറ്റിച്ചാണ് ലോക്‌നാഥ് ബെഹ്റക്കു ശേഷം സംസ്ഥാന പൊലിസ് മേധാവിയായി അനിൽകാന്ത് എത്തിയത്. 6 മാസം സർവ്വീസ് ബാക്കി നിൽക്കേ ചുമതലയേറ്റ അനിൽകാന്തിന് പിന്നീട് രണ്ടു വർഷം കൂടി സർവീസ് നീട്ടി നൽകി. ഈ മാസം 30ന് വിരമിക്കുന്ന അനിൽകാന്തിന്റെ പിൻഗാമികളെ കണ്ടെത്താനായി ചേരുന്ന ഉന്നതതല യോഗത്തിന് മുന്നിൽ എട്ട് ഐപിഎസുകാരുടെ പട്ടികയാണ് എത്തുന്നത്. ഇതിൽ മൂന്നു പേരെ സമിതി സംസഥാന സർക്കാരിനോട് നിർദ്ദേശിക്കും. ഇതിൽ നിന്നും ഒരാളെ സംസ്ഥാനത്തിന് തെരഞ്ഞെടുക്കാൻ അധികാരമുണ്ട്.
undefined
Read More: പ്രതിപക്ഷ പാർട്ടികൾക്ക് സമയം നൽകാതെ പ്രധാനമന്ത്രി, മണിപ്പൂരിൽ നിന്നുള്ള സംഘം 3 ദിവസമായി ദില്ലിയിൽ
ഡിജിപിമാരായ നിതിൻ അഗർവാള്‍, പത്മകുമാർ, ,ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്നുപേർ. ബിഎസ്എഫ് ഡയറക്ടർ ജനറലായി ചമലയേറ്റ നിതിൻ അഗർവാള്‍ സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിവരാൻ സാധ്യതയില്ല. ഉന്നതതല സമിതിയെ നിതിൻ അഗർവാള്‍ നിലപാട് അറിയിക്കാനാണ് സാധ്യത. നാലാമതുളള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. അദ്ദേഹവും കേരളത്തിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ സഞ്ജീവ് കുമാർ പട്ജോഷിയുടെ പേര് സമിതിക്ക് പരിഗണിക്കാം.
ജയിൽമേധാവി കെ.പത്കുമാർ, ഫയഫോഴ്സ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാള്‍ അടുത്ത പൊലിസ് മേധാവിയാകാണ് കൂടുതൽ സാധ്യത. രണ്ടുപേർക്കും രണ്ടു വർഷം സർവ്വീസും ബാക്കിയുണ്ട്. 2 ഉദ്യോഗസ്ഥരുടെയും സർവ്വീസ് - ജീവിത റിപ്പോർട്ടുകളിലും പ്രശ്നങ്ങളില്ലാത്തിനാൽ കേന്ദ്രമയക്കുന്ന മൂന്നുപേരിൽ രണ്ടുപേരും ഉൾപ്പെടും എന്ന് ഉറപ്പാണ്. കഴിഞ്ഞ പ്രാവശ്യം അയച്ച പട്ടികയിൽ നിന്നും ടോമിൻ തച്ചങ്കരിയെ ഒഴിവാക്കിയിരുന്നു.
Read More: മൂന്ന് ദിവസത്തെ സന്ദർശനം, മുഖ്യമന്ത്രി ദുബായിലെത്തി
യുപിഎസ്സി ചെയർമാൻ, കേന്ദ്രസർക്കാർ പ്രതിനിധി, ഐബി ജോയിന്റ് ഡയറക്ടർ, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവടങ്ങുന്ന സമിതിയാണ് പുതിയ പാനൽ തയ്യാറാക്കുക. ചീഫ് സെക്രട്ടറി വി.പി ജോയ് സ്ഥാനമൊഴിയുമ്പോള്‍ ആഭ്യന്തര സെക്രട്ടറി ഡോ.വേണുവിനാണ് സീനിയോററ്റി അനുസരിച്ച് അടുത്ത സാധ്യത. ഡോ.വേണുവിന് മുന്നിലുള്ള മനോജ് ജോഷി, ആർകെ സിംഗ്, ഗ്യാനേഷ് കുമാർ എന്നിവർ സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിവരാൻ തയ്യാറല്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. വിരമിക്കുന്ന ചീഫ് സെക്രട്ടറി പൊതുമേഖല സ്ഥാപനങ്ങളുടെ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിക്കപ്പെടാനാണ് സാധ്യത.