പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾക്ക് കൊവിഡ്; ആലുവ മാർക്കറ്റ് നാളെ മുതൽ അടയ്ക്കും

By Web Team  |  First Published Oct 9, 2020, 7:55 PM IST

നാളെ ഉച്ചയ്ക്ക് 3 മണി മുതൽ മൂന്ന് ദിവസത്തേക്കാണ് മാർക്കറ്റ് അടയ്ക്കുക. സ്ഥിതി വിലയിരുത്തിയായിരിക്കും പിന്നീട് തുറക്കുക.
 


കൊച്ചി: പച്ചക്കറി മാർക്കറ്റിലെ പത്തോളം തൊഴിലാളികൾക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ മാർക്കറ്റ് നാളെ മുതൽ അടച്ചിടാൻ തീരുമാനിച്ചു.  പച്ചക്കറി, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന മാർക്കറ്റാണ് പൂർണമായി അടച്ചിടുക. നാളെ ഉച്ചയ്ക്ക് 3 മണി മുതൽ മൂന്ന് ദിവസത്തേക്കാണ് മാർക്കറ്റ് അടച്ചിടുന്നത്. മൂന്ന് ദിവസം കഴിഞ്ഞ് സ്ഥിതി വിലയിരുത്തിയ ശേഷമാകും മാർക്കറ്റ് തുറക്കുന്ന കാര്യം തീരുമാനിക്കുക.

എറണാകുളം ജില്ലയില്‍ ഇന്ന്  911 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 753 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയ  24 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 143 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 8215 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. 

Latest Videos

click me!