കാപ്പ,കഞ്ചാവ്, ഇപ്പോൾ വധശ്രമക്കേസും! മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ചവരിൽ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും

By Web Team  |  First Published Jul 12, 2024, 2:25 PM IST

എസ് എഫ്.ഐ പ്രവർത്തകരായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മിലെത്തിയത്. വധശ്രമ കേസിലെ ഒന്നാംപ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരൺ ചന്ദ്രൻ ഇതിൽ ജാമ്യം എടുത്തിരുന്നു.


പത്തനംതിട്ട: പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ്ജും ജില്ലാ സെക്രട്ടറിയും ചേർന്ന് കാപ്പാ കേസ് പ്രതിക്കൊപ്പം പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും. എസ്എഫ്ഐക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലാം പ്രതി സുധീഷിനെയാണ് മാലയിട്ടു സ്വീകരിച്ചത്. അതേസമയം, വാദികളായ എസ്എഫ്ഐക്കാരും പ്രതികളും ചേർന്ന് കോടതി വഴി കേസ് ഒത്തുതീർപ്പാക്കുമെന്ന വിചിത്ര വിശദീകരണമാണ് ഇക്കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറി നൽകിയത്.

വിവാദങ്ങൾ പത്തനംതിട്ട സിപിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപി വിട്ടുവന്ന 62 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ടു സിപിഎമ്മിലേക്ക് സ്വീകരിച്ചത്. അതിൽ പ്രധാനി ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയെന്ന വിവരം പുറത്തുവന്നതാണ് ആദ്യ തിരിച്ചടിയായത്. പിന്നാലെ യദു കൃഷ്ണനെന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടിയതായിരുന്നു അടുത്ത വിവാദം.

Latest Videos

ഏറ്റവുമൊടുവിൽ എസ്എഫ്ഐ പ്രവർത്തകരെയടക്കം വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലുള്ള പ്രതിക്കും മാലിയിട്ടു എന്ന വിവരം കൂടി പുറത്തുവന്നത് പാർട്ടിയെ അടിമുടി വെട്ടിലാക്കുകയാണ്. 2023 നവംബറിലെ വധശ്രമക്കേസിൽ ഒന്നാംപ്രതിയായ ശരൺ ചന്ദ്രൻ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്തു. എന്നാൽ, നാലാം പ്രതി സുധീഷ് ഒളിവിലെന്നാണ് പത്തനംതിട്ട പൊലീസ് പറയുന്നത്. ശരണ്‍ ചന്ദ്രനൊപ്പം സുധീഷിനെ രക്തഹാരം അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

പാർട്ടിയിലേക്ക് വന്നവരുടെ പശ്ചാത്തലം പരിശോധിച്ചില്ലേ എന്ന ചോദ്യത്തിനാണ് സിപിഎം ജില്ലാ സെക്രട്ടറി  കെ.പി. ഉദയഭാനു വിചിത്ര മറുപടി നല്‍കിയത്.കേസിൽ വാദി എസ്എഫ്ഐ പ്രവർത്തകരാണ്. അത്തരമൊരു വധശ്രമക്കേസാണ് കോടതിയിൽ ഒത്തുതീർപ്പാക്കുമെന്ന് ജില്ലാ സെക്രട്ടറി പറയുന്നത്. അതേസമയം, ക്രിമിനൽ കേസുകൾ സിപിഎം ഒഴിവാക്കിക്കൊടുക്കമെന്ന ഡീൽ ഇതോടെ കൂടുതൽ വ്യക്തമായെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേസുകൾ ഒഴിവാക്കാൻ ഡീൽ? പാർട്ടിയിലേക്ക് വന്നവർക്ക് 'രാഷ്ട്രീയമായി'കേസുകളുണ്ടാകും, ഒത്തുതീർപ്പാക്കുമെന്ന് സിപിഎം

ചെങ്കൊടിഏന്തിയപ്പോൾ യുവാക്കളുടെ ക്രിമിനൽ പശ്ചാത്തലമെല്ലാം മാറിയെന്നായിരുന്നു മന്ത്രി വീണ ജോർജ്ജ് മുൻപ് വിശദീകരിച്ചത്. പിന്നീട് ഒരു പ്രതികരണത്തിനും ജില്ലാ സെക്രട്ടറിയും മന്ത്രിയും തയ്യാറായിട്ടില്ല. തെറ്റുതിരുത്തൽ നടപടി തുടങ്ങിയ പാർട്ടിയെ മന്ത്രിയും ജില്ലാ സെക്രട്ടറിയും വെട്ടിലാക്കിതിൽ സിപിഎമ്മിൽ തന്നെ അമർഷം ശക്തമാണ്.  

'യദുകൃഷ്ണനെ കഞ്ചാവ് കേസിൽ കുടുക്കിയത്; പിന്നിൽ യുവമോർച്ച ബന്ധമുള്ള എക്സൈസ് ഉദ്യോ​ഗസ്ഥൻ': സിപിഎം നേതൃത്വം

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേര്‍ന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി

കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഎം: ഉദ്ഘാടനം ചെയ്തത് മന്ത്രി, മാലയിട്ടത് ജില്ലാ സെക്രട്ടറി

 

click me!