അജിത് കുമാറിനെതിരെ നടപടിയുണ്ടാകുമോ? സമ്മർദം ശക്തമാക്കി എൽഡിഎഫ്, നിർണായക തീരുമാനത്തിന് മടിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Sep 10, 2024, 5:45 AM IST
Highlights

ആർ എസ്‌ എസ്‌ നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവതരമെന്നും നടപടി വേണം എന്നുമാണ് ഉയരുന്ന ആവശ്യം

തിരുവനന്തപുരം: എഡിജിപി  എം ആർ അജിത് കുമാറിനെ മാറ്റാൻ സി പി എമ്മിൽ നിന്നും എൽ ഡി എഫിൽ നിന്നും സമ്മർദം ഉയരുമ്പോഴും നടപടി എടുക്കാതെ മുഖ്യമന്ത്രി. ആർ എസ്‌ എസ്‌ നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവതരമെന്നും നടപടി വേണം എന്നുമാണ് ഉയരുന്ന ആവശ്യം. സ്വകാര്യ സന്ദർശനം എന്ന അജിത് കുമാറിന്‍റെ വിശദീകരണം ഇടത് നേതാക്കൾ പോലും തള്ളിയിട്ടും മുഖ്യമന്ത്രി കൈ വിടാൻ മടിക്കുന്നു.

കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള പല സംശയങ്ങൾക്കും പിണറായി വിജയൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. അജിത് കുമാറിനെ മാറ്റിക്കൊണ്ടുള്ള നിര്‍ണായക തീരുമാനത്തിന് മുഖ്യമന്ത്രി മുതിര്‍ന്നിട്ടില്ല. അതേസമയം, സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയ്ക്ക് ഇനിയും മൗനം തുടരാനായേക്കില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രി വാർത്ത സമ്മേളനം വിളിക്കാനും സാധ്യത ഉണ്ട്.

Latest Videos

യുവാവിന്‍റെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം; 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

 

click me!