ടിഎൻ പ്രതാപൻ എംപിയുടെ സ്റ്റാഫിനെതിരായ ആരോപണം: കെ സുരേന്ദ്രന് വക്കീൽ നോട്ടീസ്

By Web Team  |  First Published Jan 10, 2024, 5:21 PM IST

ജനുവരി ഏഴിന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് സുരേന്ദ്രൻ ഹമീദിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പ്രതാപന് വേണ്ടി ഡൽഹിയിൽ നരേട്ടീവുകളുണ്ടാക്കുന്ന അബ്ദുൽ ഹമീദ് പിഎഫ്ഐക്കാരനാണെന്നായിരുന്നു ആരോപണം.


തൃശൂർ: ടിഎൻ പ്രതാപൻ എംപിയുടെ പിആർഒ എൻഎസ് അബ്ദുൽ ഹമീദിനെതിരെ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വക്കീൽ നോട്ടീസ്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. അനൂപ് വിആർ മുഖേനെയാണ് അബ്ദുൽ ഹമീദ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി ഏഴിന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് സുരേന്ദ്രൻ ഹമീദിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

പ്രതാപന് വേണ്ടി ദില്ലിയിൽ നരേറ്റീവുകളുണ്ടാക്കുന്ന അബ്ദുൽ ഹമീദ് പിഎഫ്ഐക്കാരനാണെന്നായിരുന്നു ആരോപണം. ദില്ലി കലാപത്തിൽ ഇയാളുടെ പങ്ക് വ്യക്തമാണെന്നും ജാമിഅ വിഷയത്തിൽ എൻഐഎ ചോദ്യം ചെയ്ത ആളാണ് ഹമീദെന്നുമായിരുന്നു സുരേന്ദ്രൻ്റെ ആരോപണങ്ങൾ. എന്നാൽ അബ്ദുൽ ഹമീദ് ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു. അതേസമയം, നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് ഹമീദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മാധ്യമങ്ങളിലൂടെ സാമൂഹ്യമധ്യത്തിൽ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Videos

'നവകേരള സദസില്‍ പരാതി, അതിവേഗം ധനസഹായം'; തുക ലഭിച്ചത് പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടമായ കുടുംബത്തിന്

https://www.youtube.com/watch?v=Ko18SgceYX8

click me!