ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റിൽ; പിടിയിലായത് ആകാശ് തില്ലങ്കേരിയുടെ ഉറ്റസുഹൃത്ത്

By Web Desk  |  First Published Dec 27, 2024, 5:44 PM IST

വീട്ടിൽ സാധനം വാങ്ങാനെത്തിയ പട്ടികജാതിക്കാരിയായ ദളിത് സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടി


കണ്ണൂർ: കണ്ണൂരിൽ കുപ്രസിദ്ധി നേടിയ കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റിൽ. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. നവംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ സാധനം വാങ്ങാൻ എത്തിയ പട്ടികജാതിക്കാരിയായ യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

Latest Videos

tags
click me!