കുട്ടികളും മുതിർന്നവരും അടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. ബുധനാഴ്ച രാത്രി ഒമ്പതിന് പുറപ്പെടേണ്ട ദില്ലിയിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത്. കുട്ടികളും മുതിർന്നവരും അടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനാലാണ് റദ്ദാക്കിയതെന്നാണ് വിശദീകരണം. വിമാനത്തിൽ നിന്നും പുക ഉയർന്നുവെന്നാണ് സംശയം. 170 യാത്രക്കാരാണ് വിമാനത്തിൽ പോകേണ്ടിയിരുന്നത്.